x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌​ട്ര പ​ഞ്ച​ഗു​സ്തി​യി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി മി​നി ജോ​സ്

വെബ് ഡെസ്ക്
Published: November 11, 2026 09:16 PM IST | Updated: November 11, 2026 09:16 PM IST

പൂ​ഞ്ഞാ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന 47-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി നേ​ടി പൂ​ഞ്ഞാ​ർ സ്വ​ദേ​ശി​നി മി​നി ജോ​സ് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി. മാ​സ്റ്റേ​ഴ്‌​സ് 80 പ്ല​സ് കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലെ റൈ​റ്റ് ഹാ​ൻ​ഡ് മ​ത്സ​ര​ത്തി​ലാ​ണ് മി​നി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ലെ​ഫ്റ്റ് ഹാ​ൻ​ഡ് മ​ത്സ​ര​ത്തി​ൽ മി​നി അ​ഞ്ചാം സ്ഥാ​ന​ത്തു​മെ​ത്തി.

പൂ​ഞ്ഞാ​ർ റൂ​ഫ് എ​ഡ്ജ് ജി​മ്മി​ലെ പ​രി​ശീ​ല​ക​ൻ റി​ജു മാ​ത്യു​വി​ന്‍റെ കീ​ഴി​ലാ​ണ് മി​നി പ​ഞ്ച​ഗു​സ്തി പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പാ​ലാ​യി​ലെ ഇ​വോ ജി​മ്മി​ലെ ഉ​ണ്ണി ആ​ശാ​ന്‍റെ​യും റി​നോ ആ​ശാ​ന്‍റെ​യും പ്ര​യ​ത്ന​മാ​ണ് അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​യി​ൽ മി​നി​ക്ക് ക​രു​ത്താ​യ​ത്.
കോ​ത​ന​ല്ലൂ​ർ പു​ളി​യോ​ര​ത്ത് മാ​ത്യു​വി​ന്‍റെ​യും കു​ഞ്ഞ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. പ​ത്തു​വ​ർ​ഷ​ത്തോ​ളം അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മി​നി ഭ​ർ​ത്താ​വ് ജോ​സി​ന്‍റെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നൊപ്പം കാ​യി​ക​രം​ഗ​ത്തും സ​ജീ​വ​മാ​ണ്. ഭർത്താ​വി​ന്‍റെ​യും മൂ​ന്നു മ​ക്ക​ളു​ടെ​യും പി​ന്തു​ണ​യാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് മി​നി പ​റ​ഞ്ഞു.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, വി​വി​ധ രാ​ഷ്‌​ട്രീ​യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ യൂണി​റ്റു​ക​ൾ എന്നിവയുടെ നേതൃത്വത്തിൽ മി​നി​യെ ആ​ദ​രി​ച്ചു. പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മി​നി​ക്ക് ആ​ദ​ര​വ് ന​ൽ​കി.

Tags : Mini Jose Shines Nattuvishesham Districtnews

Recent News

Corehub Up