x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശം വി​ത​റി തൂ​ഫാ​ൻ ഗോ​ളു​ക​ൾ


Published: June 25, 2026 06:19 AM IST | Updated: June 25, 2026 06:19 AM IST

പ​ന്മ​ന മ​ന​യി​ൽ എ​സ്ബി​വി​എ​സ്എ​ച്ച്എ​സ്എ​സി​ൽ തു​ഫാ​ൻ ഗോ​ൾ ച​ല​ഞ്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. അ​രു​ൺ രാ​ജ് ആ​ദ്യ ഗോ​ൾ അ​ടി​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ന്മ​ന: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശ​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്നു വ​രു​ന്ന വ​ൺ മി​ല്യ​ൻ തൂ​ഫാ​ൻ ഗോ​ൾ പ​ദ്ധ​തി പ​ന്മ​ന മ​ന​യി​ൽ എ​സ്ബി​വി എ​സ്എ​ച്ച്എ​സ്എ​സി​ൽ ആ​വേ​ശം വി​ത​റി സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ അ​വ​രു​ടെ ഇ​ഷ്ട രാ​ജ്യ​ങ്ങ​ളു​ടെ ജേ​ഴ്സി ധ​രി​ച്ചാ​ണ് പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും സ്റ്റു​ഡ​ൻ​സ് പോ​ലി​സ് കേ​ഡ​റ്റ്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. തു​ഫാ​ൻ ഗോ​ൾ ച​ല​ഞ്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. അ​രു​ൺ രാ​ജ് ആ​ദ്യ ഗോ​ൾ അ​ടി​ച്ച്‌ ഉ​ത്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റെ എ.ആ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ് വ​യ​ലി​ൽ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ്, പ്രി​ൻ​സി​പ്പാ​ൾ ഇ​ൻ ചാ​ർ​ജ് അ​നി​ത.​പി, സ്കൂ​ൾ പ്ര​ധ​നാ​ധ്യ​പി​ക ര​ഞ്ജി​നി. ഒ.​എ, ച​വ​റ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഷാ​ദ്, നാ​സ​ർ തേ​വ​ല​ക്ക​ര , ആർ.മഞ്ജു, അ​നീ​സ അ​ൻ​സ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​നി​ത.​എ​സ്, ഷൈ​ൻ​കു​മാ​ർ, വി​ള​യി​ൽ ഹ​രി​കു​മാ​ർ, വി.പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up