x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്മ​യു​ള്ളവരെ തെ​ര​ഞ്ഞെ​ടു​ക്ക​ണം: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍


Published: December 7, 2025 02:25 AM IST | Updated: December 7, 2025 02:25 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ദാ​ചാ​ര​നി​ഷ്ഠ​യും സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വു​മു​ള്ള, ജ​ന​കീ​യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ത്യ​സ​ന്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജാ​ഗ്ര​ത​യോ​ടെ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ക്രൈ​സ്ത​വ​സ​മൂ​ഹം നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​ക​ളും നീ​തി​നി​ഷേ​ധ​വും ഓ​ര്‍​മി​പ്പി​ച്ച ബി​ഷ​പ്, ക്രൈ​സ്ത​വ​സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

റ​വ.​ഡോ. അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ള്‍​ഫ് നാ​ടു​ക​ളി​ലെ അ​പ്പ​സ്‌​തോ​ലി​ക് വി​സി​റ്റ​റാ​യി മാ​ർ​പാ​പ്പ നി​യ​മി​ച്ച മോ​ണ്‍. ജോ​ളി വ​ട​ക്ക​നെ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​നു​മോ​ദി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​ളി വ​ട​ക്ക​ന്‍, മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ.​ഡോ. റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, സെ​ക്ര​ട്ട​റി ജി​യോ വ​ട്ടേ​ക്കാ​ട​ന്‍, ലിം​സ​ണ്‍ ഊ​ക്ക​ന്‍, അ​ഡ്വ. ഷൈ​നി ജോ​ജോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Mar Poli Kannukkadan nattuvisesham local news

Recent News

Corehub Up