x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്ഫാ​സ്റ്റി​ൽ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: October 11, 2026 11:28 PM IST | Updated: October 11, 2026 11:28 PM IST

ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഡോ. ​ഡി. മാ​വൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ല്ല: മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ (മാ​ക്ഫാ​സ്റ്റ്), ബി​രു​ദ​ദാ​നം തി​രു​മൂ​ല​പു​രം എം​ഡി​എം ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ന്നു.

2024 - 26 ബാ​ച്ചു​ക​ളി​ലെ എം​ബി​എ, എം​സി​എ, എം​എ​സ്‌​സി. ഫു​ഡ് ടെ​ക്‌​നോ​ള​ജി, എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി, എം​എ​സ്‌​സി ബ​യോ​ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ്, എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, എം​എ​സ്‌​സി പ്ലാ​ന്‍റ് ബ​യോ​ടെ​ക്‌​നോ​ള​ജി, എം​എ​സ്ഡ​ബ്ല്യു കൂ​ടാ​തെ കോ​ള​ജി​ന്‍റെ ആ​ദ്യ ബി​സി​എ, ബി​കോം ബാ​ച്ചു​ക​ളു​ടെ ബി​രു​ദ​ദാ​ന​വും ന​ട​ത്തി.

ഡോ​ക്‌​ട​റ​ല്‍ ഗ​വേ​ഷ​ണ പ​രി​പാ​ടി പു​നഃ​സ്ഥാ​പി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ പി​എ​ച്ച്ഡി ബി​രു​ദ​ദാ​ന​വും ഈ ​വ​ര്‍​ഷ​ത്തെ ദ​ക്ഷി​ണ​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കി. 360 ഓ​ളം പേ​ര്‍​ക്കാ​ണ് ബി​രു​ദ​ദാ​നം ന​ട​ത്തി​യ​ത്. സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ല്‍ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ 25 വി​ദ്യാ​ര്‍​ഥി​ക​ളെ മെ​ഡ​ല്‍ ന​ല്‍​കി ആ​ദ​രി​ച്ചു. തി​രു​വ​ല്ല അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഡി. മാ​വൂ​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ന​യം, മൂ​ല്യ​ങ്ങ​ള്‍, നൈ​പു​ണ്യം എ​ന്നി​വ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യി തൊ​ഴി​ല്‍​ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ മാ​ക്ഫാ​സ്റ്റ് ബി​രു​ദ​ധാ​രി​ക​ളോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​ക്ഫ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍, കോ​ള​ജ് മാ​നേ​ജ​റും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ഫാ. ​ഡോ. തോ​മ​സ്‌​കു​ട്ടി പ​തി​നെ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Graduation Ceremony NattuVishasham DistrictNews

Recent News

Corehub Up