x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ർ ഇ​വാ​നി​യ​ൻ കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്


Published: July 4, 2026 04:08 AM IST | Updated: July 4, 2026 04:08 AM IST

മോ​ർ ഇ​വാ​നി​യ​ൻ കോ​ള​ജി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ബി​ഷ​പ്പി­­­­നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മോ​ർ ഇ​വാ​നി​യ​ൻ കോ​ള​ജി​ൽ പ്ര​ഥ​മ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. മു​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യോ​ഡോ​ഷ്യ​സ് ബി​രു​ദ​ദാ​ന സ​ന്ദേ​ശം ന​ൽ​കി.

കേ​വ​ലം സാ​ങ്കേ​തി​ക വി​ജ്ഞാ​ന​ത്തി​ന​പ്പു​റം മാ​ന​വി​ക​മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യ ജീ​വി​ത​ബോ​ധ​മാ​ണ് ഓ​രോ​രു​ത്ത​രും വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തെ​ന്നു ബി​ഷ​പ് വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

കാ​മ്പ​സി​ൽ​നി​ന്ന് ആ​ർ​ജി​ച്ചെ​ടു​ത്ത ഉ​ന്ന​ത​പാ​ര​മ്പ​ര്യ​വും മൂ​ല്യ​ങ്ങ​ളും ജീ​വി​ത​ത്തി​ലു​ട​നീ​ളം കാ​ത്തു​സൂ​ക്ഷി​ച്ച് മൂ​ല്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രാ​ക​ണ​മെ​ന്നു കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്‌​വി​ൻ അ​റ​യ്ക്കാ​മ്യാ​ലി​ൽ പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ഒ. ജെ​ൻ​സ​ൺ, കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി കെ.​സി.​സ​രി​ത, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി അ​നു​ശ്രീ, ക​ൺ​വീ​ന​ർ യു.​കെ. സു​മി​ത പ്ര​സം​ഗി​ച്ചു. വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District news

Recent News

Corehub Up