ദീപിക 140-ാം വാർഷിക സമ്മേളനം
ചങ്ങനാശേരി: അഞ്ചുവിളക്കിന്റെയും മതമൈത്രിയുടെയും നാടായ ചങ്ങനാശേരിയിൽ നടന്ന ദീപിക 140-ാം വാർഷിക സമ്മേളനം പ്രൗഢഗംഭീരമായി. ഇടിഞ്ഞില്ലത്തുള്ള ഹോട്ടല്‍ ആര്‍ക്കേഡിയ അവന്യുവില്‍ സംഘടിപ്പിച്ച വാര്‍ഷികത്തിലും എക്സലന്‍സ് അവാര്ഡ്ദാനസമ്മേളനത്തിലും ചങ്ങനാശേരിയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പൗരപ്രമുഖരും ദീപികയുടെ അഭ്യുദയകാംക്ഷികളും പരസ്യദാതാക്കളും ഉൾപ്പടെ പ്രൗഢഗംഭീര സദസാണുണ്ടായിരുന്നത്.
സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി എത്തിയവരെല്ലാം ദീപികയുമായുള്ള അഭേദ്യബന്ധവും ദീപിക നടത്തുന്ന മൂല്യാധിഷ്ഠിത പത്രപ്രവർത്തനവുമാണ് ആശംസകളിൽ പങ്കുവച്ചത്. ദീപിക ചീഫ് കോ ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍ അഡ്മിനിസ്ട്രേഷന് ഫാ. രഞ്ജിത് ആലുങ്കല്‍, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ആൻഡ് പിആര്‍ മാത്യു കൊല്ലമലക്കരോട്ട്, അസിസ്റ്റന്റ് ജനറല്മ മാനേജര്‍ മാര്‍ക്കറ്റിംഗ് ജോസഫ് ജോസഫ്, യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ജോജോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അതിരൂപതയിലെ വിവിധ വകുപ്പ് മേധാവികള്‍, വൈദികര്‍, സന്യാസിനികള്‍, വിവിധ സ്കൂളുകളിലെ പ്രഥമാധ്യാപകര്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍, ഡിഎഫ്സി ഭാരവാഹികള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews