x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ഗ​നി​ർ​ദേ​ശ​ക ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു


Published: May 21, 2026 07:19 AM IST | Updated: May 21, 2026 07:19 AM IST

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യു​ടെ​യും ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ൺ​സി​ലിം​ഗ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ പാ​സാ​യ കു​ട്ടി​ക​ൾ​ക്കാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ക ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ചും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചു​മു​ള്ള ധാ​ര​ണ കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​ന്ന​തി​നാ​ണ് ശി​ല്പ​ശാ​ല ഊ​ന്ന​ൽ ന​ൽ​കി​യ​ത്. ഇ​ഷ്‌​ട​പ്പെ​ട്ട വി​ദ്യാ​ല​യ​ത്തി​ൽ ഇ​ഷ്‌​ട​പ്പെ​ട്ട വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും കു​റ്റ​മ​റ്റ രീ​തി​യി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ള്ള പ​രി​ശീ​ല​നം ശി​ല്പ​ശാ​ല​യി​ൽ ന​ൽ​കി.

ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷി​ത റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​രി​യ​ർ ഗൈ​ഡ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ ശി​ല്പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ബി​ജു, പി. ​നൂ​റു​ദ്ദീ​ൻ, കെ.​വി. കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ, അ​ധ്യാ​പ​ക​രാ​യ ബീ​ന ഓ​ട​ത്തി​ൽ, എ.​ഇ. ശി​ല്പ, ഡോ. ​ടി.​എ​ൻ. ശ്യാം​ലാ​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. ലി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 150 പ​രം കു​ട്ടി​ക​ൾ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Guided tour workshop

Recent News

Corehub Up