x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രുര​ത്ന അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം 2026 റ്റോം ​ടി. സെ​ബാ​സ്റ്റ്യ​ന്

വെബ് ഡെസ്ക്
Published: September 21, 2026 11:43 PM IST | Updated: September 21, 2026 11:43 PM IST

മണി​മ​ല: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡീ​മ്ഡ് മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യാ​യ ചെ​ന്നൈ അ​മ​റ്റ് മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഗു​രുര​ത്ന അ​ധ്യാ​പ​ക പു​ര​സ്‌​കാ​രം പാ​യി​പ്പാ​ട് സെ​ന്‍റ് ജോ​സ​ഫ്സി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ മ​ണി​മ​ല സ്വ​ദേ​ശി തു​ണ്ടി​യി​ൽ റ്റോം ​ടി. സെ​ബാ​സ്റ്റ്യ​ന്.

ചെ​ന്നൈ അ​മ​റ്റ് മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യും ഡോ. ​ജെ. രാ​മ​ച​ന്ദ്ര​ൻ മാ​രി​ടൈം ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച പു​ര​സ്‌​കാ​രം അ​ധ്യാ​പ​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി. ചെ​ന്നൈ​യി​ലെ അ​മ​റ്റ് മാ​രി​ടൈംയൂ​ണി​വേ​ഴ്സി​റ്റി കാന്പസിൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്തിപ​ത്ര​വും കാഷ് അ​വാ​ർ​ഡും മെ​ഡ​ലും യൂ​ണി​വേ​ഴ്സി​റ്റി ഡി​ജി​എ​സ് പ്രി​ൻ​സി​പ്പ​ൽ ക്യാ​പ്റ്റ​ൻ ശ്രീ​നി​വാ​സ് ഗോ​പാ​ൽ റ്റോം ​ടി. സെ​ബാ​സ്റ്റ്യ​ന് സ​മ്മാ​നി​ച്ചു. കേ​ര​ള​ത്തി​ൽനി​ന്നു​ള്ള 1000 അ​ധ്യാ​പ​ക ര​ജി​സ്ട്രേ​ഷ​ൻ​സി​ൽനി​ന്നു വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റ്റ​ന്പ​തോ​ളം അ​ധ്യാ​പ​ക​ർ​ക്കാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

Tags : Nattuvishesham Districtnews Deepikanews Tom T. Sebastian

Recent News

Corehub Up