മറയൂർ കോച്ചാരത്ത് ഹരിത വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം എഫ്. രാജ എംഎൽഎ നിർവഹിക്കുന്നു.
മറയൂർ: മറയൂരിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത വിശ്രമകേന്ദ്രം ആരംഭിച്ചു. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി "മയങ്ങില്ല കേരളം' പദ്ധതിയിൽ ഉൾപ്പെടുത്തി മറയൂർ എക്സൈസ് റേഞ്ച് ഓഫീസ്, മറയൂർ പഞ്ചായത്തുമായി സഹകരിച്ചു നടപ്പാക്കുന്ന ഹരിത വിശ്രമകേന്ദ്രത്തിന്റെ ആദ്യ ഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം എഫ്.രാജ എംഎൽഎ നിർവഹിച്ചു. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് അധ്യക്ഷത വഹിച്ചു.