x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ ജീ​വ​ന്‍ കാ​ത്ത് ജെ​സ്‌​വി​ന്‍ ജോ​മി

വെബ് ഡെസ്ക്
Published: September 20, 2026 11:42 PM IST | Updated: September 20, 2026 11:42 PM IST

ജെ​സ്‌​വി​ന്‍ ജോ​മി​

തൊ​ടു​പു​ഴ: അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ പി​ഞ്ചു​കു​ഞ്ഞി​ന് ര​ക്ഷ​ക​നാ​യി എ​സ്പി​സി കേ​ഡ​റ്റാ​യ വി​ദ്യാ​ര്‍​ഥി. ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജെ​സ്‌​വി​ന്‍ ജോ​മി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍നി​ന്ന് കാ​ല്‍​വ​ഴു​തി വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍നി​ന്നു ര​ണ്ടു​വ​യ​സു​കാ​ര​ന്‍ ര​ക്ഷ​പ്പെടാ​നി​ട​യാ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. എ​സ്പി​സി മൂ​ന്നാം വ​ര്‍​ഷ കേ​ഡ​റ്റു​ക​ള്‍​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ പ​രി​ശീ​ല​നം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഗ്രൗ​ണ്ടി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള കു​റ്റി​യാ​നി​ക്ക​ല്‍ ഷ​റ​ഫ് എ​ന്ന​യാ​ളു​ടെ വീ​ടി​നു മു​ക​ളി​ലെ സി​റ്റൗ​ട്ടി​ല്‍ പി​ഞ്ചു​കു​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത് ഇ​വ​രു​ടെ പ​രി​ശീ​ല​ക​നാ​യ പൊ​ലിസു​കാ​ര​നാ​ണ് ആ​ദ്യം ക​ണ്ട​ത്. വി​വ​രം കു​ട്ടി​ക​ളെ അ​റി​യി​ച്ച​തോ​ടെ ഇ​വ​ര്‍ വീ​ട്ടു​കാ​രെ വി​ളി​ച്ചെ​ങ്കി​ലും ആ​രും കേ​ട്ടി​ല്ല.

ഗ്രൗ​ണ്ടി​ലെ ബ​ഹ​ളം കേ​ട്ട കു​ട്ടി സി​റ്റൗ​ട്ടി​ന്‍റെ അ​ര​മ​തി​ലി​ല്‍ ക​യ​റി പു​റ​ത്തു വ​രാൻ ശ്ര​മം ന​ട​ത്തു​ന്ന​ത് ജെ​സ്‌​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെട്ടു. ഇ​തോ​ടെ പ​ത്ത​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള മു​ക​ളി​ല്‍ മു​ള്ളു​ക​മ്പി പാ​കി​യ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വീ​ട്ടി​നു​ള്ളി​ലെ സ്‌​റ്റെ​യ​ര്‍​കെ​യ്‌​സി​ലൂ​ടെ മു​ക​ളി​ലെ​ത്തി കു​ട്ടി​യെ എ​ടു​ത്ത് താ​ഴെ എ​ത്തി​ച്ചു. അ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ര്‍ സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ​ത്.

കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി​യ ര​ക്ഷി​താ​ക്ക​ള്‍ ജെ​സ്‌​വി​സി​നെ ചേ​ര്‍​ത്ത​ണ​ച്ച് അ​ഭി​ന​ന്ദി​ച്ചു. തു​ട​ര്‍​ന്ന് എ​സ്പി​സി പ​രി​ശീ​ല​ക​രും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ജെസ്‌വിനെ പൊ​തു പ്ര​വ​ര്‍​ത്ത​ക​നാ​യ വ​ണ്ട​മ​റ്റം പാ​ല​ക്കാ​ട്ട് ജോ​മി​യു​ടെ​യും മെ​ര്‍​ളി​ന്‍റെ​യും മ​ക​നാ​ണ് ജെ​സ്‌​വി​ന്‍.

Tags : Nattuvishesham DistrictNews DeepikaNews Saves

Recent News

Corehub Up