x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ഷ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഇ​നി ആ​കാ​ശ​ത്തോ​ളം ഉ​യ​രം

വെബ് ഡെസ്ക്
Published: August 12, 2026 01:07 AM IST | Updated: August 12, 2026 01:07 AM IST

കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര​ത്തു ജ​നി​ച്ച് കാ​ഞ്ഞ​ങ്ങാ​ട്ട് പ​ഠി​ച്ചു​വ​ള​ർ​ന്ന ഒ​രു കു​ട്ടി​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് എ​ത്ര​ത്തോ​ളം ഉ​യ​രാ​നാ​കു​മെ​ന്ന് മാ​വു​ങ്കാ​ലി​ലെ ഹ​ർ​ഷ​ൻ രാ​ഘ​വ​നോ​ടു ചോ​ദി​ച്ചാ​ൽ ആ​കാ​ശ​ത്തോ​ളം എ​ന്നാ​കും ഉ​ത്ത​രം. മാ​വു​ങ്കാ​ൽ ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ​നി​ന്ന് പ്ല​സ്ടു ക​ഴി​ഞ്ഞി​റ​ങ്ങി ഏ​വി​യേ​ഷ​ൻ കോ​ഴ്സി​നു ചേ​ർ​ന്ന ഹ​ർ​ഷ​ൻ കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് നേ​ടി​യ​ത് ഇ​രു​പ​താം വ​യ​സി​ലാ​ണ്. ഒ​രു വ​ർ​ഷ​ത്തി​ന​കം ഇ​പ്പോ​ൾ ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി​യി​ൽ പൈ​ല​റ്റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ല​സ്ടു ക​ഴി​ഞ്ഞി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പ​ര​മ്പ​രാ​ഗ​ത കോ​ഴ്സു​ക​ൾ​ക്കോ മെ​ഡി​ക്ക​ൽ - എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കോ ചേ​രു​ക​യെ​ന്ന പ​തി​വു​വ​ഴി സ്വീ​ക​രി​ക്കാ​ൻ ഹ​ർ​ഷ​ന് വി​മു​ഖ​ത​യാ​യി​രു​ന്നു. ജ്യേ​ഷ്ഠ​ൻ അ​ർ​ജു​ൻ നീ​റ്റ് പ​രീ​ക്ഷ പാ​സാ​യി എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം നേ​ടി​യി​രു​ന്നി​ട്ടും ആ ​വ​ഴി​ക്കു പോ​കാ​ൻ ഹ​ർ​ഷ​ന് മ​ന​സു​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​ന്ത​മാ​യ താ​ത്പ​ര്യ​വും വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​നും പ്ര​യ​ത്നി​ക്കാ​നു​മു​ള്ള മ​ന​സും മാ​ത്രം കൈ​മു​ത​ലാ​ക്കി​യാ​ണ് പൈ​ല​റ്റാ​വു​ക​യെ​ന്ന മോ​ഹം അ​ച്ഛ​ന​മ്മ​മാ​രോ​ടു പ​റ​ഞ്ഞ​ത്.

ഡ​ൽ​ഹി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ച്ഛ​ൻ രാ​ഘ​വ​ൻ നാ​യ​ർ ആ ​ആ​ഗ്ര​ഹ​ത്തി​നൊ​പ്പം നി​ന്ന​തോ​ടെ ഹ​ർ​ഷ​ൻ ഡ​ൽ​ഹി​യി​ലെ ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ന്നു. പൈ​ല​റ്റ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു മു​മ്പു​ള്ള നി​ര​വ​ധി പ​രീ​ക്ഷ​ക​ളും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 200 മ​ണി​ക്കൂ​ർ വി​മാ​നം പ​റ​ത്തി​ക്കൊ​ണ്ടു​ള്ള കാ​ൺ​പൂ​രി​ലെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ഏ​റ്റ​വും ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഹ​ർ​ഷ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി.

അ​ച്ഛ​ൻ ക​മ്പ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ രാ​ഘ​വ​ൻ നാ​യ​ർ ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ്. ചി​റ്റാ​രി​ക്കാ​ലി​നു സ​മീ​പം ക​മ്മാ​ടം സ്വ​ദേ​ശി​നി​യാ​യ അ​മ്മ സു​മ​യ്ക്കൊ​പ്പം മാ​വു​ങ്കാ​ലി​ലെ വീ​ട്ടി​ലാ​ണ് ഹ​ർ​ഷ​നും ജ്യേ​ഷ്ഠ​ൻ അ​ർ​ജു​നും വ​ള​ർ​ന്ന​ത്. എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ അ​ർ​ജു​ൻ ഇ​പ്പോ​ൾ ബം​ഗ​ളൂ​രു രാ​ജ​രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ്.

Tags : Nattuvishesham Districtnews Harshan's

Recent News

Corehub Up