അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് എല്‍പി സ്കൂളിലെ അധ്യാപികയുടെ ഭവനം വൃത്തിയാക്കാന്‍ പ്രഥമാധ്യാപിക മിനിമോള്‍ തോമസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ എത്തിയപ്
അമ്പാറനിരപ്പേൽ: പ്രളയ ദുരന്തത്തിൽ അകപ്പെട്ട അധ്യാപികയുടെ ഭവനം വൃത്തിയാക്കി പ്രഥമാധ്യാപികയും സഹ അധ്യാപകരും. അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽപി സ്കൂളിലെ അധ്യാപിക ജോസ്മി സെബാസ്റ്റ്യന്റെ ഭവനമാണ് വെള്ളം കയറി വാസയോഗ്യമല്ലാതായത്. തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട കൊണ്ടൂർ ഭാഗത്തുള്ളവരാണ് പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചത്. ഇവരിൽ എറെ കുടുംബങ്ങളും ഇപ്പോൾ അമ്പാറനിരപ്പേൽ സെന്റ് ജോൺസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.
സഹാധ്യാപികയുടെ വീട് വൃത്തിയാക്കുന്നതിനായി സ്കൂളിലെ പ്രഥമാധ്യാപിക മിനിമോൾ തോമസിന്റെ നേതൃത്വത്തിൽ അധ്യാപകർ ഒരുമിച്ച് എത്തി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ദുരിതാശ്വാസ ക്യാമ്പിലും ആവശ്യമായ എല്ലാ സഹായസഹകരണങ്ങളുമായി മിനിമോൾ ടീച്ചറും അധ്യാപകരും സജീവമായി പ്രവർത്തിച്ചുവരുന്നു.
Tags : Nattuvishesham DistrictNews DeepikaNews clean