ഇരിട്ടി: സിഎച്ച്സി കീഴ്പള്ളിയുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ സ്ഥാപനങ്ങളിൽ ആരോഗ്യ പരിശോധന നടത്തി. വെളിമാനം, കാരാപറമ്പ്, എടൂർ എന്നീ ടൗണുകളിലെ ഹോട്ടലുകൾ, കൂൾബാർ ബേക്കറി, ചിക്കൻ സ്റ്റാൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായും ഹെൽത്ത് കാർഡ് ഇല്ലാത്തതെയും മറ്റുമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പൊതുജന ആരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തു. ഗവൺമെന്റ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, എസ്. അരുൺ, എ.ബി. നവീന എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Health checkup conducted