x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യാ​ഘാ​തം: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ മരി​ച്ചു


Published: July 2, 2026 11:59 PM IST | Updated: July 2, 2026 11:59 PM IST

ചെറു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​ൻ തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി എ​സ്. ബി​നു (33) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പ​നി ബാ​ധി​ച്ച​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജിൽ എ​ത്തി ചികിത്സതേടിയി​രു​ന്നു.

തി​രി​കെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ ബി​നു​വി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. വിവരം ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​ ജീ​വ​ന​ക്കാ​രെത്തി യുവാവി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു വ​ർ​ഷ​മാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. യ​ഥാ​സ​മ​യം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നുണ്ട്.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
ഇ​ന്നു രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ പൊ​തുദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് ജന്മനാടായ തിരുവനന്തപുരം പൗഡിക്കോണത്തേക്ക് കൊണ്ടുപോകും

Tags : Nattuvishesham District news

Recent News

Corehub Up