x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി ഇ​ട​പ്പെ​ട്ടു; എ​രു​മേ​ലി​യി​ൽ മു​ന്നൊ​രു​ക്ക​ത്തി​ന് വേ​ഗം വേ​ണം

വെബ് ഡെസ്ക്
Published: September 20, 2026 10:35 PM IST | Updated: September 20, 2026 10:35 PM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് മു​മ്പ് എ​രു​മേ​ലി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ഭ​ക്ത​രെ റോ​ഡി​ൽ ത​ട​ഞ്ഞു​വ​ച്ചു​ള്ള നി​യ​ന്ത്ര​ണം ഇ​ത്ത​വ​ണ പാ​ടി​ല്ലെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദേ​ശം. ജ​സ്റ്റീ​സു​മാ​രാ​യ രാ​ജ​വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബ​ഞ്ചാ​ണ് സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ദി​വ​സ​ങ്ങ​ൾ നീ​ണ്ട യാ​ത്ര ന​ട​ത്തി എ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പ​ടെ പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം വ​ഴി​യി​ൽ കു​ടു​ങ്ങേ​ണ്ടി വ​രു​ന്ന സ്ഥി​തി പാ​ടി​ല്ല​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​യ്യ​പ്പ സേ​വാ സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​രു​മേ​ലി സ്വ​ദേ​ശി​യു​മാ​യ മ​നോ​ജ്‌ എ​സ്. നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​റും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​നി​ർ​ദേ​ശം.

എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഓ​ഡി​റ്റോ​റി​യ​വും വി​ശ്ര​മ മ​ന്ദി​ര​വും വൈ​ദ്യു‌​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​രാ​റു​കാ​ര​ന് തു​ക കി​ട്ടാ​തെ കു​ടി​ശി​ക ഉ​ള്ള​തു​കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​രു​മേ​ലി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ റിപ്പോ​ർ​ട്ട് കോ​ട​തി പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ തീ​ർ​ത്ഥാ​ട​ന കാ​ല​ത്ത് അ​മി​ത വി​ല ക​ട​ക​ളി​ൽ ഈ​ടാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും കൂ​ടി​യ നി​ര​ക്കി​ൽ പാ​ർ​ക്കിം​ഗ് ഫീ​സ് ഈ​ടാ​ക്കി​യ​താ​യും ഒ​ട്ടേ​റെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത്ത​വ​ണ ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നേ​ര​ത്തേ ത​ന്നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. രാ​സ നി​ർ​മി​ത സി​ന്ദൂ​രം എ​രു​മേ​ലി​യി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ഇ​തി​ന്‍റെ വി​ല്പ​ന ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews High Court

Recent News

Corehub Up