x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴയിൽ വി​റ​ങ്ങ​ലി​ച്ച് മ​ല​യോ​ര മേ​ഖ​ല

വെബ് ഡെസ്ക്
Published: August 1, 2026 10:50 PM IST | Updated: August 1, 2026 10:50 PM IST

പ്രാ​യ​മാ​യ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ന​ത്ത മ​ഴ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കാ​ഞ്ഞി​ര​പ്പ​ള്ളി, മ​ണി​മ​ല, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, എ​രു​മേ​ലി, കൂ​ട്ടി​ക്ക​ൽ, കോ​രു​ത്തോ​ട്, പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി. പ​ല വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട സാ​ധ്യ​താ​മേ​ഖ​ല​ക​ളി​ൽ നി​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി - ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ വെള്ളം കയറി

കാ​ഞ്ഞി​ര​പ്പ​ള്ളി - ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ ആ​ന​ക്ക​ല്ല്, മ​ഞ്ഞ​പ്പ​ള്ളി, ആ​നി​ത്തോ​ട്ടം, കോ​വി​ല്‍​ക്ക​ട​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക‍​യ​റി. അ​ഞ്ചി​ലി​പ്പ, ക​രി​ന്പു​ക​യം, 26ാം മൈ​ല്‍ പാ​ല​ങ്ങ​ളും പ​ഴ​യി​ടം കോ​സ്‌​വേ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ആ​നി​ത്തോ​ട്ടം - മു​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി - മ​ണി​മ​ല റോ​ഡി​ൽ മ​ണ്ണ​നാ​നി​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യെ​ത്തി​ച്ച ര​ണ്ട് ഹി​റ്റാ​ച്ചി​ക​ൾ വെ​ള്ള​ത്തി​ലാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി പു​ളി​മാ​വി​ൽ ഇ​ര​വി​മം​ഗ​ലം ജോ​സ​ഫ് ജോ​സ​ഫി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. ഇ​തോ​ടെ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റ​ടി അ​ഞ്ചാം വാ​ർ​ഡി​ൽ തു​ളു​വ​ൻ​പാ​റ കൈ​തോ​ട് ക​ര​ക​വി​ഞ്ഞ് ര​ണ്ട് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഓ​ലി​ക്ക​ൽ ടോം, ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സു​രേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ന​രി​വേ​ലി​ൽ ത​ങ്ക​ച്ച​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു. പൊ​ടി​മ​റ്റ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ടു​ള്ള ചേ​ർ​ന്നു​ള്ള മാ​ത്യു വ​ല​യി​ഞ്ചി​യി​ലി​ന്‍റെ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ജോ​സ് നെ​ല്ലി​മ​ല​യു​ടെ വ​സ്തു​ക്ക​ള്‍ ന​ശി​ച്ചു. ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് വ​യോ​ധി​ക​യ​ട​ക്ക​മു​ള്ള​വ​രെ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച​ത്.

മണിമലയാർ കരകവിഞ്ഞൊഴുകി; ടൗൺ വെള്ളത്തിൽ

മ​ണി​മ​ല​യാ​റും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വെ​ള്ളാ​വൂ​ർ, മ​ണി​മ​ല, വാ​ഴൂ​ർ, ചി​റ​ക്ക​ട​വ്, നെ​ടും​കു​ന്നം, ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. മ​ണി​മ​ല പ​ള്ളി​ക്ക് സ​മീ​പ​ത്തും സം​സ്ഥാ​ന പാ​ത​യി​ലും മ​ണി​മ​ല ടൗ​ണി​ലും വെ​ള്ളം ക​യ​റി. ഒ​രു കോ​ടി രൂ​പ മു​ട​ക്കി ക​ഴി​ഞ്ഞ വ​ർ​ഷം നി​ർ​മി​ച്ച പ​ഞ്ചാ​യ​ത്തി​ന്‍റെ ട​ർ​ഫ് വെ​ള്ള​ത്തി​ലാ​യി. ടൗ​ണി​ലെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ഴു​ക്കി​ൽ പെ​ട്ടെ​ങ്കി​ലും ഇ​വ​യെ സു​ര​ക്ഷി​ത​മാ​ക്കി. ആ​ല​പ്ര രാ​മ​നാ​നി ഭാ​ഗ​ത്തു അ​ഞ്ച് വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വെ​ള്ളാ​വൂ​രി​ൽ 90 വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ര​ണ്ട് അ​ങ്ക​ണ​വാ​ടി​യി​ലും വെ​ള്ളം ക​യ​റി.

റോഡുകൾ മുങ്ങി; യാത്രക്കാർ കുടുങ്ങി

ചെ​റു​വ​ള്ളി വി​ല്ലേ​ജി​ൽ മ​ണ്ണ​നാ​നി ഭാ​ഗ​ത്തും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 11ൽ ​ഏ​ഴു വീ​ടു​ക​ളി​ലും വാ​ർ​ഡ് 12ൽ ​ര​ണ്ടു വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മൂ​ലേ​പ്ലാ​വ് ഭാ​ഗ​ത്ത്‌ പൂ​ർ​ണ​മാ​യും പ​ഴ​യി​ടം ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​ലേ​പ്ലാ​വി​ൽ സം​സ്ഥാ​ന പാ​ത​യി​ൽ കുടുങ്ങിയ 50 ഓ​ളം പേ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്.

വാ​ഴൂ​ർ ചാ​മം​പ​താ​ൽ എ​സ്ബി​ടി ജം​ഗ്ഷ​നി​ൽ വ​ലി​യ​പ​റ​മ്പി​ൽ ബ​ഷീ​റി​ന്‍റെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. തോ​ട് ക​ര​ക​വി​ഞ്ഞ​തോ​ടെ റോ​ഡി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. കൊ​ടു​ങ്ങൂ​ർ - മ​ണി​മ​ല റോ​ഡി​ൽ പ​നം​മൂ​ട്ടി​ൽ തോ​ട് ക​ര​ക​വി​ഞ്ഞ് വെ​ള്ളം ക​യ​റി​യതി​നെ​ത്തു​ട​ർ​ന്ന് കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ കു​ടു​ങ്ങി. സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ടാ​ങ്ക​ർ ലോ​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ കാർ ക​ര​യ്ക്കെ​ത്തി​ച്ചു. നെ​ടു​മാ​വ്, പ​തി​നാ​ലാം മൈ​ൽ, പ​ന്ന​കം - ഊ​ള​മാ​ക്ക​ല്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​രം വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ളും പൊ​ട്ടി. പ​ന്ന​കം തോ​ട് ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വാ​ഴൂ​ർ പ​തി​നാ​ലാം മൈ​ലി​ലെ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി.

കൂട്ടിക്കലിൽ മണ്ണിടിച്ചിൽ

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഞ​ർ​ക്കാ​ടി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നി​ര​വ​ധി റോ​ഡു​ക​ൾ ത​ക​ർ​ന്നു. പു​ല്ലു​ക​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി​ൽ വെ​ള്ളം ക​യ​റി. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സം​ര​ക്ഷ​ണ ക​മ്പി വേ​ലി​ക​ളും ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കി​ൽ ത​ക​ർ​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ളും നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ബൈ​പ്പാ​സ് വെ​ള്ള​ത്തിൽ മുങ്ങി
മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ മു​ണ്ട​ക്ക​യം ബൈ​പ്പാ​സ് റോ​ഡ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും പു​ത്ത​ൻ​ച​ന്ത ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

മേ​ലോ​രം മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു

പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ അ​മ​ല​ഗി​രി​ക്ക് സ​മീ​പം ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി. പെ​രു​വ​ന്താ​നം - മേ​ലോ​രം റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മേ​ലോ​രം മേ​ഖ​ല ഒ​റ്റ​പ്പെ​ട്ടു. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലും മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യി​ട്ടു​ണ്ട്. റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

പ​മ്പ - ശ​ബ​രി​മ​ല പാ​ത​യി​ൽ കോ​രു​ത്തോ​ട് കു​ഴി​മാ​വി​ൽ വ​ൻ മ​രം വീ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.
കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ക്കു​ളം തേ​വ​ർ​കു​ന്നേ​ൽ ഭാ​ഗ​ത്ത്‌ ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡു​ക​ളും വൈ​ദ്യു​ത ലൈ​നു​ക​ളും ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ​യി​ൽ കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

പാലങ്ങൾ മുങ്ങി
എ​രു​മേ​ലി: ക​ന​ത്ത മ​ഴ​യി​ൽ പ​മ്പ, അ​ഴു​ത, മ​ണി​മ​ല ന​ദി​ക​ളും നി​ര​വ​ധി തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി. എ​യ്ഞ്ച​ൽ​വാ​ലി, കാ​ള​കെ​ട്ടി, മൂ​ക്ക​ൻ​പെ​ട്ടി, ക​ണ​മ​ല​യി​വെ പ​ഴ​യ കോ​സ്‌​വേ പാ​ലം, കു​റു​മ്പ​ൻ​മൂ​ഴി, അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ്, ഓ​രു​ങ്ക​ൽ​ക​ട​വ് പാ​ല​ങ്ങ​ളും മ​റ്റു ചെ​റി​യ പാ​ല​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി.

എ​രു​മേ​ലി ഓ​രു​ങ്ക​ൽ​ക​ട​വ് പാ​ല​ത്തി​ന്‍റെ അ​ക്ക​രെ​യും ഇ​ക്ക​രെ​യു​മാ​യി താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൂ​ന്ന് ക​ട​ക​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. എ​രു​മേ​ലി ടൗ​ൺ റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ൽ മു​ത​ൽ കൊ​ര​ട്ടി പാ​ലം വ​രെ റോ​ഡ​രി​കി​ൽ വ​ലി​യ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള താ​ത്കാ​ലി​ക ഷെ​ഡു​ക​ളും ത​ക​ർ​ന്നു.

എ​രു​മേ​ലി ടൗ​ൺ, വ​ലി​യ​മ്പ​ലം, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ആ​മ​ക്കു​ന്ന് പാ​ലം, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ജം​ഗ്ഷ​ൻ, കൊ​ര​ട്ടി ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. എ​രു​മേ​ലി ശ്രീ ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ഒ​ഴു​കി​വ​ന്ന​ടി​ഞ്ഞ പെ​രു​മ്പാ​മ്പി​നെ വ​ന​പാ​ല​ക സം​ഘം പി​ടി​കൂ​ടി.

Tags : Nattuvishesham DistrictNews DeepikaNews rain.

Recent News

Corehub Up