വിഴിഞ്ഞം : ജോലി കഴിഞ്ഞു വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന വിഴിഞ്ഞം ഫയർഫോഴ്സിലെ ഹോം ഗാർഡിനെ മിനിലോറി ഇടിച്ച് തെറിപ്പിച്ചു. ലോറി നിർത്താതെ ഓടിച്ച് പോയതായി പരാതി. മലയിൻകീഴ് സ്വദേശി വിനോദ് കുമാർ (44) ആണ് ഇന്നലെ രാവിലെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിൽ അപകടത്തിൽപ്പെട്ടത്.
ശരീരമാസകലം പരിക്കേറ്റ വിനോദ് കുമാറിനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു. ലോറിക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Tags : nattu vishesham Home Guard bike hit