കാസര്‍ഗോഡ്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നു ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിനു ഡിസിസി ഓഫീസല്‍ സ്വീകരണം. 9.30നു നായന്മാര്മൂല ടിഐഎച്ച്എസ്എസില്‍ ജില്ലാ പോലീസ് ഓപ്പറേഷന് ജില്ലാതല ഉദ്ഘാടനം, പുലിക്കുന്നില്‍ ഡയ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ ന്യൂറോ, ഓങ്കോളജി സെക്ഷന്‍ ഉദ്ഘാടനം, 11.30നു മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചെര്‍ക്കള അബ്ദുള്ള അനുസ്മരണം ഉദ്ഘാടനം എന്നീ പരിപാടികളില്‍ സംബന്ധിക്കും. ഉച്ചയ്ക്കു 12.30നു അന്തരിച്ച മുന്‍ കെപിസിസി അംഗവും കരാറുകാരനുമായ ചട്ടഞ്ചാല്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭവനം സന്ദര്‍ശിക്കും
Tags : Nattuvishesham DistrictNews DeepikaNews Home Minister