x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച് ഉ​പേ​ക്ഷി​ച്ചു: മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍


Published: June 20, 2026 09:59 PM IST | Updated: June 20, 2026 09:59 PM IST

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചു. സ​ഹോ​ദ​ര​ന്‍​മാ​ര​ട​ക്കം മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ഉ​ടു​മ്പ​ന്‍​ചോ​ല ഒ​ട്ടോ​ത്തി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് (45) വെ​ട്ടേ​റ്റ​ത്. കൊ​ച്ച​റ സ്വ​ദേ​ശി നി​തീ​ഷ് കു​മാ​ര്‍ (24), ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ മാ​ന്‍​കു​ത്തി​മേ​ട് തു​ള​സി​ക​ര​യി​ല്‍ വീ​ട്ടി​ല്‍ മ​ഹേ​ഷ് (21), അ​ശ്വി​ന്‍ (25) എ​ന്നി​വ​രെ ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30നാ​ണ് സ​ഭ​വം. പ്ര​തി​ക​ള്‍​ക്കു മ​ണി​ക​ണ്ഠ​നോ​ടു മു​ന്‍ വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ണി​ക​ണ്ഠ​നെ മാ​ന്‍​കു​ത്തി​മേ​ട്ടി​ലെ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തു​ക​യും വീ​ടി​നു സ​മീ​പ​ത്തു​ള്ള ഷെ​ഡി​ന് അ​ടു​ത്തു​വ​ച്ച് മ​ണി​ക​ണ്ഠ​ന്‍റെ ഇ​ട​തു​കൈ​ക്ക് വെ​ട്ടു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ടു മ​ണി​ക്കൂ​റോ​ളം മ​ണി​ക​ണ്ഠ​ന​നെ അ​വി​ടെ​ത്ത​ന്നെ ഇ​ടു​ക​യും ചെ​യ്തു.
ര​ണ്ട​ര​യോ​ടെ ഇ​വി​ടെ​നി​ന്നു മ​ണി​ക​ണ്ഠ​നെ, അ​യാ​ളു​ടെ​ത​ന്നെ ജീ​പ്പി​ല്‍ ക​യ​റ്റി തേ​വാ​രം​മെ​ട്ടി​ലെ​ത്തി​ച്ചു. തേ​വാ​രം​മെ​ട്ടി​നു സ​മീ​പ​മു​ള്ള ഇ​റ​ക്ക​ത്തി​ല്‍ എത്തിയപ്പോൾ വാ​ഹ​നം ന്യൂ​ട്ട​റാ​ക്കി​യ​ശേ​ഷം ത​ള്ളി​വി​ട്ടു.

എ​ന്നാ​ൽ, കൊ​ക്ക​യി​ലേ​ക്കു പോ​കാ​തെ വാ​ഹ​നം സ​മീ​പ​ത്ത് ഇ​ടി​ച്ചു​നി​ന്നു. രാ​വി​ലെ ഇ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് വാ​ഹ​നാ​പ​ക​ടം ന​ട​ന്ന​താ​യി പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ആ​ദ്യം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മ​ണി​ക​ണ്ഠ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ മ​ധു​ര മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്കു മാ​റ്റി.

Tags : arrested Nattuvishesham Distric News

Recent News

Corehub Up