x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ പാ​നൂ​രി​ൽ ഹോ​ട്ട​ലി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു

വെബ് ഡെസ്ക്
Published: July 8, 2026 03:01 AM IST | Updated: July 8, 2026 03:01 AM IST

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പാ​നൂ​രി​ന​ടു​ത്ത് പൂ​ക്കോ​ത്ത് ഹോ​ട്ട​ലി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ.

ത​ല​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പാ​നൂ​രി​ന​ടു​ത്ത് പൂ​ക്കോ​ത്തെ ഒ​മാ​സ് റ​സ്റ്റ​റ​ന്‍റി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. സ​മീ​പ​ത്തെ ഒ​രു വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

മ​തി​ൽ ഇ​ടി​ഞ്ഞ​തോ​ടെ സ​മീ​പ​ത്തു​ള്ള ഇ​ര​ഞ്ഞി​ക്കു​ള​ങ്ങ​ര എ​ൽ​പി സ്കൂ​ൾ, അ​ങ്ക​ണ​വാ​ടി, പ​ന്ന്യ​ന്നൂ​ർ ച​ന്ദ്ര​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല എ​ന്നി​വ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ര​ഞ്ഞി​ക്കു​ള​ങ്ങ​ര എ​ൽ​പി സ്കൂ​ളി​നും അ​ങ്ക​ണ​വാ​ടി​ക്കും ഇ​ന്ന​ലെ അ​വ​ധി ന​ൽ​കി.

സം​ഭ​വ​മ​റി​ഞ്ഞ് അ​ധി​കൃ​ത​രും വൈ​ദ്യു​തി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ച​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ദു​ർ​ബ​ല​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണ മ​തി​ലു​ക​ൾ​ക്കും സ​മീ​പം അ​നാ​വ​ശ്യ​മാ​യി നി​ൽ​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

Tags : heavy rain Nattuvishesham District news

Recent News

Corehub Up