x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; ആ​റ് പ​വ​ൻ അ​പ​ഹ​രി​ച്ചു


Published: June 26, 2026 11:30 PM IST | Updated: June 26, 2026 11:30 PM IST

കാ​യം​കു​ളം: പ​ട്ടാ​പ്പ​ക​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. ആ​റ് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും അ​പ​ഹ​രി​ച്ചു.

കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ന് സ​മീ​പം എ​സ്.​കെ. മ​ൻ​സി​ൽ സ​ക്ക​റി​യ​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. സ​ക്ക​റി​യ​യും ഭാ​ര്യ​യും ബ​ന്ധു​വീ​ട്ടി​ലേ​ക്കും മാ​വേ​ലി​ക്ക​ര​യി​ൽ ജ്വ​ല്ല​റി ന​ട​ത്തു​ന്ന മ​ക​ൻ ഷെ​ബി​ൻ ക​ട​യി​ലേ​ക്കും പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ സ​ക്ക​റി​യ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്. അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്.

വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

Tags : House broken Nattuvishesham District news

Recent News

Corehub Up