x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: ആ​റ​ര പ​വ​ൻ ന​ഷ്ട​മാ​യി


Published: March 18, 2026 07:08 AM IST | Updated: March 18, 2026 07:08 AM IST

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ആ​റ​ര പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും 15000 രൂ​പ​യും ന​ഷ്ട​മാ​യി. വെ​ങ്ങാ​നൂ​ർ നീ​ലി​കേ​ശി മു​ടി​പ്പു​ര​യ്ക്കു സ​മീ​പം ആ​ദി​ത്യ​യി​ൽ മ​നോ​ജി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

ഹാ​ളി​ലെ ജ​നാ​ല​ക്ക​ന്പി​ക​ൾ മു​റി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് അ​പ​ഹ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നും പ​ത്തി​നും ഇ​ട​യി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​തെ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ശ്വാ​ന​സേ​ന​യും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ വി​ര​ല​ട​യാ​ളം ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ മോ​ഷ​ണം ന​ട​ന്ന രീ​തി​യും വീ​ട്ടു​കാ​രു​ടെ മൊ​ഴി​യി​ലെ പൊ​രു​ത്ത​ക്കേ​ടും സം​ശ​യ​ത്തി​നി​ട​വ​രു​ത്തി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. തൊ​ട്ട​ടു​ത്ത് ഒ​രു വീ​ടു പ​ണി​യും ന​ട​ക്കു​ന്നു​ണ്ട്.

അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് ക​ട്ട​ർ എ​ടു​ത്ത മോ​ഷ്ടാ​ക്ക​ൾ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​നു​ള്ളി​ൽ ക​യ​റി സ്വി​ച്ച് ബോ​ർ​ഡി​ൽ​നി​ന്നു​ള്ള ക​റ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജ​ന​ൽ ക​മ്പി​ക​ൾ മു​റി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ. പു​റ​കു​ശ​ത്തെ വാ​തി​ൽ​വ​ഴി മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്നി​രി​ക്കാ​മെ​ന്നും വീ​ട്ടു​കാ​ർ പ​റ​യു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ​തു വീ​ടു​മാ​യി ഏ​റ്റ​വും അ​ടു​ത്തു​ള്ള​വ​രാ​കാ​മെ​ന്നും വി​ഴി​ഞ്ഞം പോ​ലീ​സ് ക​രു​തു​ന്നു.

Tags : nattu vishesham House burglary

Recent News

Corehub Up