പഴയവിടുതിയിൽ മരം വീണ് തകർന്ന കുരിശിങ്കൽ ജയിംസിന്റെ വീട്.
രാജാക്കാട്: കനത്ത മഴയെത്തുടർന്ന് വീടിനു സമീപത്തുനിന്ന വൻ പുളിമരം വീടിന് മുകളിലേക്ക് കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു. രാജാക്കാട് പഴയവിടുതി കുരിശിങ്കൽ ജയിംസിന്റെ വീടിന് മുകളിലേക്കാണ് മരം വീണ് കേടുപാടുകളുണ്ടായത്.
മരം വീഴുമ്പോൾ ജയിംസിന്റെ മകൻ വീട്ടിലുണ്ടായിരുന്നങ്കിലും ശബ്ദം കേട്ട് എതിർവശത്തേക്ക് ഓടി രക്ഷപ്പെട്ടു.
ജയിംസും ഭാര്യയും മകളും ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.
Tags : Nattuvishesham Districtnews Deepikanews Pazhayaviduthi