x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: October 4, 2026 10:36 PM IST | Updated: October 4, 2026 10:36 PM IST

വെ​ള്ള​ക്ക​യ​ത്ത് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ.

ചെ​റു​തോ​ണി: നാ​ല് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15ന് ​അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ ചെ​റു​തോ​ണി​ക്ക് സ​മീ​പം വെ​ള്ള​ക്ക​യ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വെ​ണ്മ​ണി സ്വ​ദേ​ശി​നി വ​ട​ക്കേ​ൽ സി​ജി (52)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ഴി​യ​രികി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ലി​ടി​ക്കാ​തി​രി​ക്കാ​ൻ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു​വ​ന്ന കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​വ​ന്ന മ​റ്റൊ​രു കാ​ർ മു​ന്നി​ലു​ള്ള കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ​യെ​ത്തി​യ സ്വ​കാ​ര്യ ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റിലും നി​യ​ന്ത്ര​ണം​വി​ട്ട് മു​ന്നി​ലെ കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​രു​ന്ന​തു​ക​ണ്ട് നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു കാ​റു​ക​ളും ഒ​രു സ്കൂ​ട്ട​റും സ്വ​കാ​ര്യ ബ​സും ഉ​ൾ​പ്പെ​ടെ നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
ഇ​ടു​ക്കി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Housewife

Recent News

Corehub Up