x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ത്ര നാ​ൾ തു​ട​രാ​നാ​വും ക​ക്കാവാ​ര​ൽ?

വെബ് ഡെസ്ക്
Published: September 22, 2026 01:27 AM IST | Updated: September 22, 2026 01:27 AM IST

ക​ക്കാ​ വാ​രു​ന്ന തൊ​ഴി​ലാ​ളി.

ച​മ്പ​ക്കു​ളം: രു​ചി​യേ​റും ക​ക്കാ​യി​റ​ച്ചി ക​ഴി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ ചു​രു​ക്കം. എ​ന്നാ​ൽ ഇ​ന്ന് ഈ ​ക​ക്കാ​യി​റ​ച്ചി തേ​ടി​പ്പോ​കു​ന്ന ക​ക്കാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​റ​ച്ചി ക​ക്ക​യു​ടെ ല​ഭ്യ​ത  കു​റ​ഞ്ഞു​വ​രു​ന്ന​ത് ഇ​വ​രു​ടെ  ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.  ആ​ഴ​മു​ള്ള കാ​യ​ലി​ലും ന​ദി​ക​ളി​ലും മു​ങ്ങി ക​ക്കാ​ വാ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ദി​നം​തോ​റും കു​റ​ഞ്ഞു​വ​രു​ന്നു. 

ക​ക്കാ​വാ​ര​ൽ​കൊ​ണ്ട് ഒ​രു കു​ടും​ബം പോ​റ്റാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്നി​ല​വി​ലു​ള്ള​ത്. ആ​ണ്ടു​വ​ട്ട​ത്തി​ൽ പ​കു​തി ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ഈ ​ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല.

കു​ട്ട​നാ​ടി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളും അ​മ്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ  വേ​മ്പ​നാ​ട് കാ​യ​ലി​ന്‍റെ തീ​ര​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ക​ക്കാ​തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​ഞ്ഞി​രി​ക്കു​ന്നു. വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ വെ​ള്ള​ക​ക്ക​യും ഇ​റ​ച്ചി​ക​ക്ക​യും വാ​രു​ന്ന​വ​രു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ന​ദി​ക​ളി​ൽ പ്ര​ധാ​ന​മാ​യും ഇ​റ​ച്ചി ക​ക്ക വാ​രു​ന്ന​വ​രാ​യി​രു​ന്നു കൂ​ടു​ത​ൽ.  ഇ​റ​ച്ചി​ക​ക്ക​വാ​ര​ൽ ഇ​ന്ന് വ​ള​രെ അ​പൂ​ർ​വ​മാ​യ തൊ​ഴി​ലാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ത് രു​ചി​യേ​റി​യ നാ​ട​ൻ ശു​ദ്ധ​ജ​ല ക​ക്കാ ഇ​റ​ച്ചി​യെ ഭ​ക്ഷ​ണമേ​ശ​യി​ൽ നി​ന്ന് അ​ക​റ്റു​ക​യാ​ണ്. വ​ള​രെ ഗു​ണ​മേ​ന്മ​യു​ള്ള ഈ ​ഭ​ക്ഷ്യ വ​സ്തു കു​റ​ച്ച് നാ​ളു​ക​ൾ​ക്കു​ള്ളി​ൽ ഇ ല്ലാതാകാനുള സാ​ധ്യ​ത​യാണു ള്ളത്.

അ​ടി​ത്ത​ട്ട് മ​ലി​നം

ന​ദി​യു​ടെ അ​ടി​ത്ത​ട്ട് മ​ലി​ന​മാ​ക്ക​പ്പെ​ടു​ന്ന​ത് ഇ​റ​ച്ചിക്ക​ക്ക​യു​ടെ വ​ള​ർ​ച്ച​യെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. അ​മി​ത​തോ​തി​ലു​ള്ള ഉ​പ്പി​ന്‍റെ അ​ള​വ് മി​ക്ക ന​ദി​ക​ളി​ലും ഇ​റ​ച്ചി​ക്ക​ക്ക​യു​ടെ വ​ള​ർ​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​ന്നു. ന​ദിതീ​ര​ങ്ങ​ളി​ലെ മ​ര​ങ്ങ​ളും കു​പ്പി​ച്ചി​ല്ലു​ക​ളും മ​റ്റ് അ​നാ​വ​ശ്യ​വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക്കും എ​ല്ലാം ന​ദി​യി​ലേ​ക്ക് ത​ള്ളു​ന്ന​ത് മ​ത്സ്യ സ​മ്പ​ത്തി​നെ എ​ന്ന പോ​ലെ ഇ​റ​ച്ചി​ക്ക​ക്ക​യെ​യും ഇ​ല്ലാ​താ​ക്കു​ന്നു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ ര​ണ്ടു മൂ​ന്ന് മ​ണി​ക്കൂ​ർകൊ​ണ്ട് 20-25 ലി​റ്റ​ർ ക​ക്ക​യിറ​ച്ചി ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ൽ ക​ക്ക​ക​ൾ ല​ഭ്യ​മാ​യി​രു​ന്നു.

ഇ​ന്ന് ദി​വ​സം മു​ഴു​വ​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി​യാ​ലും 5-6 ലി​റ്റ​ർ ഇ​റ​ച്ചി​ക്കു​ള്ള ക​ക്ക പോ​ലും ല​ഭ്യ​മാ​കു​ന്നി​ല്ല . വ​ള്ള​ക്കൂ​ലി​ക്ക് പോ​ലു​മു​ള്ള ഇ​റ​ച്ചിക്ക​ക്ക കി​ട്ടാ​ത്ത ദി​വ​സ​ങ്ങ​ളാ​ണ് പ​ല​തു​മെ​ന്ന് ഈ ​തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ പ​രി​ത​പി​ക്കു​ന്നു.
സ്ഥി​ര​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ പ​ല ത​ര​ത്തി​ലു​ള്ള അ​സു​ഖ​ങ്ങ​ൾ ഇ​വ​രെ കാ​ത്തി​രി​ക്കു​ന്നു. പ​ഴ​യ കാ​ല​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ യി ​വെ​ള്ളം കൂ​ടു​ത​ൽ മ​ലി​ന​മാ​യ​തി​നാ​ൽ  അ​ല​ർ​ജി രോ​ഗ​ങ്ങ​ളും ത്വ​ക് രോ​ഗ​ങ്ങ​ളും ഇ​ന്ന് സാ​ധാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ പ​ല​രും ഈ ​ജോ​ലി​യി​ൽനി​ന്ന് വി​ട്ടു നി​ല്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു.വെ​ള്ളം പൊ​ങ്ങി​യാ​ലും ഉ​പ്പു​വെ​ള്ളം ക​യ​റി​യാ​ലും ക​ക്ക​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ചെ​യ്യാ​നാ​വി​ല്ല. വ​ലി​യ വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന വ​ള്ള​ത്തി​ന്‍റെ വാ​ട​ക പ​ണി എ​ടു​ക്കാ​നാ​വാ​ത്ത ദി​വ​സ​ങ്ങ​ളി​ലും ന​ല്കാ​തി​രി​ക്കാ​നാ​വി​ല്ല.

സ്ഥി​ര​മാ​യി ജോ​ലി ചെ​യ്യാ​നാ​വാ​ത്ത​തി​നാ​ലും  കു​ടും​ബം പോ​റ്റാ​ൻ മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​കാ​ൻ ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​ക്ക​പ്പെ​ടു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up