x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​നു തു​ട​ക്കം


Published: March 1, 2026 01:29 AM IST | Updated: March 1, 2026 01:29 AM IST

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ഗ​ർ​ഭാ​ശ​യ​ഗ​ള അ​ർ​ബു​ദ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​നു ജി​ല്ല​യി​ൽ തു​ട​ക്കം. തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​പി. ശ്രീ​ദേ​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​പി.​വി. സ​ജീ​വ് കു​മാ​ർ, ഡോ.​എ​ൻ.​എ. ഷീ​ജ സ്വാ​ഗ​ത​വും ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​താ​ജ് പോ​ൾ പ​ന​യ്ക്ക​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഡോ. ​പ​വ​ൻ മ​ധു​സൂ​ദ​ന​ൻ, മോ​ഡ​ൽ ഗേ​ൾ​സ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഡോ. ​ബി​ന്ദു, ജ​ന​റ​ൽ ആ​ശു​പ​ത്രി ലേ ​സെ​ക്ര​ട്ട​റി എ.​ജെ. ടോ​ണി, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ പി. ​ഉ​മാ​ദേ​വി, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് എം. ​ജ്യോ​തി, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ ആ​ൽ​ജോ സി.​ചെ​റി​യാ​ൻ, പി.​എ. റൂ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : HPV vaccination nattuvishesham local news

Recent News

Corehub Up