x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് രം​ഗ​ത്ത്; ല​ഹ​രി​ക്കെ​തി​രേ സ്കൂ​ളു​ക​ളി​ൽ വ​ൻ മു​ന്നേ​റ്റം


Published: June 26, 2026 03:28 AM IST | Updated: June 26, 2026 03:28 AM IST

ഫ്ലാ​ഷ് മോ​ബ് സ്കൂ​ൾ ത​ണ്ണി​ത്തോ​ട് തൂ​ഫാ​ൻ വാ​രി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ത​ണ്ണി​ത്തോ​ട് സെ​ന്‍റ് ബെ​ന​ഡി​ക്ട് ഹൈ​സ്കൂ​ൾ

പ​ത്ത​നം​തി​ട്ട : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ വ​ൻ വ​ര​വേ​ല്പ്. അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് നേ​തൃ​ത്വം ന​ൽ​കി സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഫ്ലാ​ഷ് മോ​ബു​ക​ൾ, പ്ര​തി​ജ്ഞ എ​ന്നി​വ ന​ട​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​മാ​ർ , എ​സ്എ​ച്ച്ഒ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്കൂ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക അ​സം​ബ്ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ചു. പ്ര​ഥ​മ​ാധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. എ​ല്ലാ കു​ട്ടി​ക​ളും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ല​ഹ​രി​വി​രു​ദ്ധ ച​ങ്ങ​ല, ല​ഹ​രി​വി​രു​ദ്ധ ദീ​പം തെ​ളി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

എ​ല്ലാ സ്കൂ​ളു​ക​ളി​ലും കു​ട്ടി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. എ​സ്പി​സി, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ന്‍റി​യേ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഫ്ലാ​ഷ് മോ​ബു​ക​ൾ ന​ട​ത്തി. ഫ്ലാ​ഷ് മോ​ബു​ക​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ ശ്ര​ദ്ധ​യെ ആ​ക​ർ​ഷി​ച്ചു.

പോ​ലീ​സ് - എ​ക്സൈ​സ് സം​യു​ക്ത ല​ഹ​രിവി​രു​ദ്ധ​ ദി​നാ​ച​ര​ണം ഫ​ൺ​റ​ൺ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ഇ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സും കേ​ര​ള എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​റി​യി​ച്ചു.

രാ​വി​ലെ 8.30ന് ​പ​ത്ത​നം​തി​ട്ട ടൗ​ൺ സ്ക്വ​യ​ർ മു​ത​ൽ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് വ​രെ ല​ഹ​രി​ക്കെ​തി​രേ ഫ​ൺ റ​ൺ സം​ഘ​ടി​പ്പി​ക്കും. റ​ൺ അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

വി​വി​ധ ക​ലാ - കാ​യി​ക, സാ​മൂ​ഹ്യ - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​സ്പി​സി, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് , ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​ലീ​സി​നോ​ടും എ​ക്സൈ​സി​നോ​ടും ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ തൂ​ഫാ​ൻ വാ​രി​യേ​ഴ്സ്, പൊ​തു​ജ​ന​ങ്ങ​ൾ മു​ത​ലാ​യ​വ​ർ ഫ​ൺ റ​ണ്ണി​ൽ പ​ങ്കെ​ടു​ക്കും.

പ​ത്തം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഓ​ട്ടം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ, അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദീ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​എ​ൽ. ഷി​ബു എ​ന്നി​വ​ർ ല​ഹ​രി​വി​രു​ദ്ധ ദി​ന സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് ഓ​രോ ഗോ​ളും ല​ഹ​രി​ക്കെ​തി​രേ കാ​ന്പെ​യി​ൻ സം​ഘ​ടി​പ്പി​ക്കും, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ​യും ഇ​ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

 

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up