ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന ഐസ് പ്ലാന്റ് ജീവനക്കാരൻ മരിച്ചു. കൊല്ലം മീനാട് ലൈല മൻസിലിൽ ഷറഫുദ്ദീൻ (73) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിന് രാവിലെയായിരുന്നു സംഭവം.
അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫിസിനു സമീപം പ്രവർത്തിക്കുന്ന എംജെ ഐസ് പ്ലാന്റ് ജീവനക്കാരനായിരുന്ന ഷറഫുദ്ദീൻ ജോലിക്കിടെ വിഷവാതകം ശ്വസിക്കുകയായിരുന്നു. അമോണിയം ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒരുമാസം മുൻപാണ് ഷറഫുദ്ദീൻ ഐസ് പ്ലാന്റിൽ ജോലിക്കായി എത്തിയത്. ഭാര്യ: ലൈല. മക്കൾ: ഷാലി, ഷാലിന, ഷെമി, ഷംല. മരുമക്കൾ: സുധീർ, സനൽ, ഷാനവാസ്, ഷമീർ.
Tags : Deepika DeepikaNewspaper Ice plant worker dies after inhaling