x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​തി​പ​ത്രി മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 22, 2026 02:29 AM IST | Updated: September 22, 2026 02:29 AM IST

ര​മേ​ശ​ന്‍.

മൂ​വാ​റ്റു​പു​ഴ: ജാ​തി​പ​ത്രി മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. തൃ​ക്കാ​രി​യൂ​ര്‍ രാ​മ​ല്ലൂ​ര്‍ തേ​ര്‍​ത്താ​ന​ക്കു​ടി ര​മേ​ശ​നെ​യാ​ണ് (55) മൂ​വാ​റ്റു​പു​ഴ സി​ഐ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ള​കം മ​ന​ക്ക​പീ​ടി​ക ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ ഉ​ണ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 50 കി​ലോ​യാ​ളം ജാ​തി​പ​ത്രി​യാ​ണ് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​നാ​റി​നാ​യി​രു​ന്നു സം​ഭ​വം.

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട് കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യി​ട്ടു​ള്ള പ്ര​തി സ​മാ​ന സ്വ​ഭാ​വ​മു​ള്ള മ​റ്റ് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും സ​ഹാ​യി​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി കെ.​ആ​ര്‍. മ​നോ​ജി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ എ​സ്എ​ച്ച്ഒ സു​ബി​ന്‍ ബി​ജു, എ​സ്‌​ഐ​മാ​രാ​യ പി.​സി. ജ​യ​കു​മാ​ര്‍, എം.​എ. സ​ക്കീ​ര്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ സ​ന്ദീ​പ് ബാ​ബു, ഇ​ര്‍​ഫാ​ന്‍ ഹ​ബീ​ബ്, സ​ന്ദീ​പ് പ്ര​ഭാ​ക​ര്‍, കെ.​പി. അ​നി​ല്‍​കു​മാ​ര്‍, എം.​പി. ര​തീ​ഷ്, മി​ഥു​ന്‍ രാ​ജ് എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up