പീരുമേട് ഉപജില്ലാ കായികമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫൻ നിർവഹിക്കുന്നു.
കുമളി: പീരുമേട് ഉപജില്ലാ കായികമേളയ്ക്കു കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 65 സ്കൂളുകളിൽനിന്നായി 1500 കായികതാരങ്ങൾ പങ്കെടുക്കും. കായികമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫൻ നിർവഹിച്ചു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആൻസി ജെയിംസ്, പീരുമേട് എഇഒ പി.ഡി. സിന്ദു, സ്കൂൾ പ്രിൻസിപ്പൽ ജയപ്രദീപ്, പിടിഎ പ്രസിഡന്റ് റെയ്മോൻ ലോബോ തുടങ്ങിയവർ പ്രസംഗിച്ചു.
കിഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 110 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കും. ഒക്ടോബർ 15, 16, 17 തീയതികളിൽ നെടുങ്കണ്ടത്ത് നടക്കുന്ന റവന്യു ജില്ലാ കായികമേളയിൽ ഉപജില്ലാ ജേതാക്കൾ മത്സരിക്കും.
Tags : District News Nattuvishesham Peermade Sub-district Sports Meet