ഷാഹുല്‍ ഹമീദ്
നെടുങ്കണ്ടം: സ്കൂള്‍ ബസിടിച്ച് വയോധികന് മരിച്ചു. തൂക്കുപാലം പുള്ളോലില്‍ കരോട്ടുവീട്ടില്‍ ഷാഹുല്‍ ഹമീദ് (60) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30ന് തൂക്കുപാലം വിജയമാതാ സ്കൂളിന് സമീപമായിരുന്നു അപകടം. ഹോട്ടല്‍ ജീവനക്കാരനായ ഷാഹുല്‍ ഹമീദ് ജോലി കഴിഞ്ഞ് ബസില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ നെടുങ്കണ്ടത്തെ സ്വകാര്യ സ്കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു.
തൂക്കുപാലത്തെയും കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Elderly man dies dies NattuVishesham DistrictNews