x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന​ധി​കൃ​ത വ്യാ​പാ​രം ത​ട​യ​ണം

വെബ് ഡെസ്ക്
Published: July 30, 2026 01:03 AM IST | Updated: July 30, 2026 01:03 AM IST

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​വ​ക്കാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന അ​ന​ധി​കൃ​ത വ്യാ​പാ​രം ത​ട​യ​ണ​മെ​ന്ന് വ്യാ​പാ​രി വാ​ർ​ഷി​കം ആ​വ​ശ്യ​പ്പെ​ട്ടു.

ചാ​വ​ക്കാ​ട് വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​​ൻ ലൂ​ക്കോ​സ് ത​ല​ക്കോട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ ജോ​ജി തോ​മ​സ് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ​ട്ര​ഷ​റ​ർ കെ.​കെ. സേ​തു​മാ​ധ​വ​ൻ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.​ വൈ​സ് ചെ​യ​ർ​മാ​ൻമാ​രാ​യ ലോ​റ​ൻ​സ് എ​ങ്ങ​ണ്ടി​യൂ​ർ, സി.എം. ജോ​ർ​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത കെ.വി. അ​ബ്ദു​ൽ ഹ​മീ​ദി​നെ​യും, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​രി​നെ​യും, സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജോ​ജി തോ​മ​സി​നെ​യും ആ​ദ​രി​ച്ചു.

ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ: ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ർ-ചെ​യ​ർ​മാ​ൻ, ലോ​റ​ൻ​സ് ഏ​ങ്ങ​ണ്ടി​യൂ​ർ, സി.എം. ജോ​ർ​ജ് , ആ​ർ.​ടി. ജ​ലീ​ൽ-വൈ​സ് ചെ​യ​ർ​മാ​ൻ, ജോ​ജി തോ​മ​സ് -ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ര​മേ​ശ് പു​ത്തൂ​ർ, എ.​കെ. ഉ​ണ്ണിക്കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദാ​ലി അ​ണ്ട​ത്തോ​ട്-ജോ​യി​ന്‍റ് ക​ൺ​വീ​ന​ർമാർ, കെ.​കെ. സേ​തു​മാ​ധ​വ​ൻ-​ട്ര​ഷ​റ​ർ.

Tags : Illegal trade NattuVishasham DistrictNews

Recent News

Corehub Up