ജില്ലാ പ്രസി ഡന്റ് സോജൻ കുര്യാക്കോസ്, സെക്രട്ടറി മനോജ് മാത്യു എന്നിവർ.
നെടുങ്കണ്ടം: അഗ്രി ഇന്‍പുട്ട് ഡീലേഴ്സ് അസോസിയേഷന് ഓഫ് കേരള ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സോജന് കുര്യാക്കോസ് (പ്രസിഡന്റ്), സാജന് ആന്‍ഡ്രൂസ് (വൈസ് പ്രസിഡന്റ്), മനോജ് മാത്യു(സെക്രട്ടറി), ജെ. മാത്യു, ടിറോഷ് ജോര്‍ജ് (ജോ. സെക്രട്ടറിമാർ), അനീഷ് ജോസഫ് (ട്രഷറാര്‍) എന്നിവരാണ് ജില്ലാ ഭാരവാഹികള്‍.
ജില്ലയില്‍ വര്‍ധിച്ചുവരുന്ന അനധികൃത വളം, കീടനാശിനി വ്യാപാരം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഗ്രി ഇന്‍പുട്ട് ഡീലേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളും വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുകയും ഗുണനിലവാരം കുറഞ്ഞതോ വ്യാജമോ ആയ വളം, കീടനാശിനി തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്.
കൃഷിയെക്കുറിച്ച് ആവശ്യമായ അറിവോ അംഗീകാരമോ ഇല്ലാത്ത വ്യക്തികള്‍ കണ്‍സള്‍ട്ടന്റുമാരായും ഏജന്റുമാരായും പ്രവര്‍ത്തിച്ച് ഇത്തരം ഉത്പന്നങ്ങള്‍ കര്ഷകരിലെത്തിക്കുന്നതു നിയന്ത്രിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും സംഘടന പരാതി നല്‍കിയിട്ടുണ്ട്.
കര്‍ഷകരില്‍ ബോധവത്കരണം നടത്തണമെന്നാവശ്യപ്പെട്ട് കാര്‍ഡമം റിസര്‍ച്ച് സെന്റര്‍, ഏലം ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലും സംഘടന നിവേദനം നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ അംഗീകൃത ഡീലര്‍മാരില്‍നിന്ന് മാത്രം വളവും കീടനാശിനികളും വാങ്ങണമെന്നും ഓരോ വാങ്ങലിനും കൃത്യമായ ബില്‍ ഉറപ്പാക്കണമെന്നും സംഘടന അഭ്യര്‍ഥിച്ചു.