x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​ണ്‍​തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

വെബ് ഡെസ്ക്
Published: August 12, 2026 11:17 PM IST | Updated: August 12, 2026 11:17 PM IST

ലോ​റി​യു​ടെ കാ​ബി​ന്‍ പൊ​ളി​ച്ച് ഡ്രൈ​വ​റെ പു​റ​ത്തേ​ക്ക് എ​ടു​ക്കു​ന്നു .

ക​ട​യ്ക്ക​ല്‍: ചി​ത​റ​യി​ല്‍ ക്ര​ഷ​റി​ല്‍ മെ​റ്റ​ല്‍ മെ​റ്റ​ല്‍ ലോ​ഡു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​ണ്‍​തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ബി​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

കാ​ബി​നി​ല്‍ കു​ടു​ങ്ങി​യ ലോ​റി ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി അ​നു​വി​നെ പൊ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നോ​ടു​വി​ല്‍ കാ​ബി​ന്‍ ത​ക​ര്‍​ത്ത് പു​റ​ത്തെ​ടു​ത്തു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മ​ല്ല​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Nattuvisesham DistrictNews DeepikaNews lorry

Recent News

Corehub Up