പണംതട്ടിപ്പ് നടത്തിയ യുവാവിന്റെ സിസി ടിവി ദൃശ്യം.
ഒറ്റപ്പാലം: എടിഎമ്മിൽനിന്ന് പണം എടുത്തുനൽകാമെന്ന വ്യാജേനയെത്തിയ അജ്ഞാതൻ പണവുമായി മുങ്ങി. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ 4000 രൂപയാണ് നഷ്ടമായത്. പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഒറ്റപ്പാലം പോലീസിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.