നടവയൽ: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നടവയൽ മേഖല നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ഹാളിൽ നടന്ന നേതൃസംഗമം നടവയൽ ഫൊറോന വികാരി ഫാ. വിൻസെന്റ് കളപ്പുര ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് വിൻസെന്റ് ചേരവേലിൽ അധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി സജി ഇരട്ടമുണ്ടയ്ക്കൽ, രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, ഫാ. ജോബി മൂക്കട്ടുകാവുങ്കൽ, ഫാ. ഷാജു മുളവേലികുന്നേൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ, തോമസ് പട്ടമന, അന്നക്കുട്ടി ജോസ്, രജിത്ത്, സണ്ണി ചെറുകാട്ട്, സൈമണ്‍ അനപ്പാറ, സന്ധ്യ ലിഷു, ഷീ മാനുവൽ, സാബു നിരപ്പേൽ, ജോണ്സണ്, സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Implement