പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ഓട്ടിസം, ഡൗണ് സിന്ഡ്രം, മറ്റ് ബുദ്ധിപരമായ ന്യൂനതകള് ഇവയ്ക്ക് വിധേയമായ രണ്ടു മുതല് 14 വയസുവരെയുള്ള കുട്ടികള്ക്ക് സംയോജിത സമഗ്ര തെറാപ്പി ചികിത്സാ നല്കുന്ന സുകൃതം റിഹാബ് ഇന്സ്റ്റിറ്റ്യൂഷൻ ആധുനിക തെറാപ്പി ചികിത്സാ സംവിധാനങ്ങള് ഉള്പ്പെടുത്തി വേഴയ്ക്കാട്ട്ചിറയില് ആരംഭിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്വഹിക്കും.
നഗരസഭാ ചെയര്മാന് ജോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയര്മാന് വി.പി. സുരേഷ് അധ്യക്ഷത വഹിക്കും. ആര്എസ്എസ് സഹ പ്രാന്ത പ്രചാരക് പ്രശാന്ത് സേവാ സന്ദേശം നല്കും.
സ്പീച്ച്തെറാപ്പി, ഓറല് പ്ലെയ്സ്മെന്റ് തെറാപ്പി, എബിഎ തെറാപ്പി, ഒക്യുപേഷണല് തെറാപ്പി, ഫിസിയോ തെറാപ്പി, സ്പെഷ്യല് എഡ്യുക്കേഷന് എന്നിവയ്ക്കു പുറമേ വെര്ച്വൽ റിയാലിറ്റി, ഹിപ്പോ തെറാപ്പി, ഹോര്ട്ടികള്ച്ചറല് തെറാപ്പി, കേള്വി പരിശോധന രംഗത്ത് ലഭ്യമായ ആധുനിക പരിശോധനകള്, ഡിജിറ്റല് ശ്രവണ സഹായികള് എന്നിവയും ഇവിടെ ലഭ്യമാണ്.
സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് ജനറല് സെക്രട്ടറി ഒ.ആര്. ഹരിദാസ്, വൈസ് ചെയര്മാന് കെ. ജയപ്രകാശ്, സജികുമാര് തിനപറമ്പില് എന്നിവര് പത്രസമ്മേളനത്തില് പരിപാടികള് വിശദീകരിച്ചു.