x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 8, 2026 01:40 AM IST | Updated: July 8, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

കൊ​ര​ട്ടി: യു​വാ​വി​നെ കൊ​ര​ട്ടി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണു​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.
സം​ഭ​വ​ത്തി​ൽ ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ട്ടു. ഓ​ഗ​സ്റ്റ് 13ന് ​തൃ​ശൂ​ർ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ക്കും.
സം​ഭ​വ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി. ​വി​നു​കു​മാ​റി(40)​നെ ക​ഴി​ഞ്ഞ​യാ​ഴ്ച സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വെ​സ്റ്റ് കൊ​ര​ട്ടി ക​ണ്ട​ൻ​കാ​വി​ൽ ഉ​ദ​യ​കു​മാ​റി​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ് (22) ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ.
ക​ഴി​ഞ്ഞ മാ​സം 30നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്നു ബ​സി​ൽ കൊ​ര​ട്ടി​യി​ലെ​ത്തി​യ സി​ദ്ധാ​ർ​ഥ് മ​ഴ​യെ​ത്തു​ട​ർ​ന്ന് ജം​ഗ്ഷ​നി​ലെ ചേ​ത​ന മെ​ഡി​ക്ക​ൽ​സി​നു​മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ വി​നു​കു​മാ​ർ അ​സ​ഭ്യം പ​റ​ഞ്ഞ് മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍, ചാ​ർ​ജ​ർ, ഹെ​ഡ്സെ​റ്റ്, ബാ​ഗ് എ​ന്നി​വ നി​ല​ത്തെ​റി​ഞ്ഞ് ത​ക​ർ​ത്ത​തി​ലൂ​ടെ ഏ​ക​ദേ​ശം 75,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പി​താ​വ് ഉ​ദ​യ​കു​മാ​റും കൊ​ര​ട്ടി എ​സ്ഐ​യും മ​റ്റു പോ​ലീ​സു​കാ​രും സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷ​മാ​ണ്
സി​ദ്ധാ​ർ​ഥി​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ചി​കി​ത്സ ന​ൽ​കി​യ​ത്.

Tags : Case Nattuvishesham District news

Recent News

Corehub Up