x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യു​ടെ കി​ട​പ്പ​റ​ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ള്‍​ക്ക് വിറ്റ സംഭവം: ഭ​ര്‍​ത്താ​വ് പ​ങ്കാ​ളി​ക​ളെ പ​ങ്കു​വ​യ്ക്കു​ന്ന ഗ്രൂ​പ്പു​ക​ളി​ലെ അം​ഗം


Published: August 19, 2026 12:16 AM IST | Updated: August 19, 2026 12:16 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കി​ട​പ്പ​റ​ദൃ​ശ്യം പ​ക​ര്‍​ത്തി ഭ​ര്‍​ത്താ​വ് അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ള്‍​ക്ക് വി​റ്റ​താ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. പ​ങ്കാ​ളി​ക​ളെ കൈ​മാ​റു​ന്ന സം​ഘ​വു​മാ​യി ഭ​ര്‍​ത്താ​വി​ന് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ​ങ്കാ​ളി​ക​ളെ പ​ങ്കു​വ​യ്ക്കു​ന്ന ചി​ല ഗ്രൂ​പ്പു​ക​ളി​ല്‍ ത​ന്‍റെ ഭ​ര്‍​ത്താ​വ് അം​ഗ​മാ​ണെ​ന്നും ഭാ​ര്യ​യു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ഈ ​ഗ്രൂ​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ കൊ​ട്ടി​യം പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നി​ല​വി​ല്‍ പ്ര​തി ഒ​ളി​വി​ലാ​ണ്.

കൊ​ല്ലം ജി​ല്ല​ക്കാ​രാ​ണ് ദ​മ്പ​തി​ക​ള്‍ യു​കെ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​നി​ക്ക് കാ​ണാ​നെ​ന്ന പേ​രി​ലാ​ണ് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ദൃ​ശ്യ​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്ക് വി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളാ​ണ് യു​വ​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ യു​വ​തി​യാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രെ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി ശ​രി​യാ​ക്കാ​നാ​യി യു​വ​തി ഭ​ര്‍​ത്താ​വി​നെ നാ​ട്ടി​ലെ​ത്തി​ച്ചു. കൗ​ണ്‍​സ​ലിം​ഗി​ന് കൊ​ണ്ടു​പോ​യെ​ങ്കി​ലും മൂ​ന്നാം​ദി​വ​സം ഭ​ര്‍​ത്താ​വ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തോ​ടെ പൊ​ലീ​സി​ല്‍ യു​വ​തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭാ​ഷ​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളും യു​വ​തി പ​രാ​തി​ക്കൊ​പ്പം ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​തി​ല്‍ ഭ​ര്‍​ത്താ​വി​ന് കു​റ്റ​ബോ​ധ​മി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ഭ​ര്‍​ത്താ​വ് പ​ണ​മു​ണ്ടാ​ക്കി. കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച് ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ള്‍ കാ​ണി​ച്ചെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. യു​വ​തി നി​ല​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

 

Tags : partner-swapping groups NattuVishasham DistrictNews

Recent News

Corehub Up