x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ ഭ​ര്‍​ത്താ​വ് പ​ക​ര്‍​ത്തി​യ സം​ഭ​വം: ഡി​ജി​പി​ക്ക് പ​രാ​തി നൽകി യു​വ​തി

വെബ് ഡെസ്ക്
Published: August 19, 2026 10:55 PM IST | Updated: August 19, 2026 10:55 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭ​ര്‍​ത്താ​വ് അ​ശ്ലീ​ല സൈ​റ്റു​ക​ള്‍​ക്കു വി​റ്റ സം​ഭ​വ​ത്തി​ല്‍ ഡി​ജി​പി​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലിസ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി യു​വ​തി. നാ​ലു വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​ന്നി​ല്‍ വ​ച്ച് ഭ​ര്‍​ത്താ​വ് ലൈം​ഗി​ക വൈ​കൃ​തം കാ​ണി​ച്ചെ​ന്ന പ​രാ​തി കൊ​ട്ടി​യം പൊ​ലിസ് അ​വ​ഗ​ണി​ച്ച​ുവെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി ഡി​ജി​പി​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലിസ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി. പ്ര​തി​യാ​യ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്‌​സോ കേ​സ് ചു​മ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൊ​ല്ലം ക​മ്മി​ഷ​ണ​ര്‍ അ​വ​ധി ആ​യ​തി​നാ​ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലിസ് മേ​ധാ​വി​ക്കു പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​രാ​തി​ക്കാ​രി ഭ​ര്‍​ത്താ​വാ​യ പ്ര​തി​ക്കെ​തി​രെ വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി ന​ല്‍​കി.

വി​ദേ​ശ​ത്ത് ഒ​രു​മി​ച്ചു താ​മ​സി​ക്ക​വെ ഭ​ര്‍​ത്താ​വ് സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്കു വി​റ്റു​വെ​ന്നും ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ക്രൂ​ര​മ​ര്‍​ദ​നം ഏ​ല്‍​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​സ്തി​രി​പ്പെ​ട്ടി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച​താ​യും താ​ക്കോ​ല്‍​കൂ​ട്ടം കൊ​ണ്ട് ദേ​ഹ​മാ​സ​ക​ലം ഇ​ടി​ച്ച​താ​യും മൊ​ഴി​യി​ലു​ണ്ട്.

ഏ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി യു​കെ​യി​ലാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ ക​ഴി​ഞ്ഞ 14 നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. യു​കെ​യി​ല്‍ വ​ച്ചാ​ണു സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ അ​വി​ട​ത്തെ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ള്‍​ക്കു ഭ​ര്‍​ത്താ​വ് കൈ​മാ​റി​യ​തെ​ന്നു യു​വ​തി പ​റ​ഞ്ഞു. നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഭ​ര്‍​ത്താ​വി​നെ കൗ​ണ്‍​സ​ലി​ംഗിനു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ടും മ​ര്‍​ദ​ന​മേ​ല്‍​ക്കേ​ണ്ടി വ​ന്നു​വെ​ന്നു യു​വ​തി മൊ​ഴി ന​ല്‍​കി.

10 വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഭ​ര്‍​ത്താ​വ് അ​ശ്ലീ​ല വീഡി​യോ​ക​ള്‍​ക്ക് അ​ടി​മ​യാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ പ്ര​ധാ​ന പ​രാ​തി. നി​ര​ന്ത​രം കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​മാ​യി​രു​ന്നെ​ന്നും കു​ളി​മു​റി​യി​ല്‍ ഒ​ളി​കാമ​റ വ​യ്ക്കു​മാ​യി​രു​ന്നെ​ന്നും യു​വ​തി മൊ​ഴി ന​ല്‍​കി.

ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ള്‍​ക്കു വി​റ്റ് പ​ണം സ​മ്പാ​ദി​ക്കു​ക​യും മ​റ്റു പു​രു​ഷ​ന്മാ​രു​മാ​യി കി​ട​ക്ക പ​ങ്കി​ടാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ന്ന​തും പ​തി​വാ​യി. സ​ഹി​കെ​ട്ടു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി. കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തി​യാ​ല്‍ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നു ക​രു​തി​യാ​ണു ഭ​ര്‍​ത്താ​വു​മാ​യി നാ​ട്ടി​ലെ​ത്തി​യ​ത്. കു​ടും​ബ ജീ​വി​ത​ത്തി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും സ്വ​ത​ന്ത്ര​നാ​യി പ​റ​ക്ക​ണ​മെ​ന്നു​മാ​ണു കൗ​ണ്‍​സ​ലിം​ഗി​നി​ടെ ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞ​തെ​ന്നും യു​വ​തി മൊ​ഴി ന​ല്‍​കി.

Tags : files complaint NattuVishasham DistrictNews

Recent News

Corehub Up