മാവേലിക്കര: കേന്ദ്രസർക്കാർ പാസ്പോർട്ട് സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച നടപടി സാധാരണക്കാരെയും വിദ്യാർഥികളെയും പ്രവാസികളെയും ഗുരുതരമായി ബാധിക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെയും തൊഴിൽ വിദ്യാഭ്യാസ ആവശ്യങ്ങളെയും ബാധിക്കുന്ന അന്യായമായ ഫീസ് വർധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ സുലഭമാക്കേണ്ടതിനു പകരം അവ കൂടുതൽ ചെലവേറിയതാക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കൊടിക്കുന്നിൽ പ്രസ്തവാനയിൽ പറഞ്ഞു.
Tags : Increase in Nattuvishesham District news