x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് 28 മു​ത​ൽ ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ


Published: December 27, 2025 02:30 AM IST | Updated: December 27, 2025 02:30 AM IST

ത​ല​ശേ​രി: ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സി​ന്‍റെ 84-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം 28 മു​ത​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ​വ. കോ​ള​ജ് ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സി​ന് വേ​ദി​യാ​കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഗു​രു​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​വി​ശി​വ​ദാ​സ​ൻ എം​പി അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ ​സു​ധാ​ക​ര​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും.

സു​വ​നീ​ർ പ്ര​കാ​ശ​നം ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി പ്ര​ഫ. സ​യി​ദ് അ​ലി ന​ദീം റി​സാ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദ​ക്ഷി​ണേ​ഷ്യ​യി​ലെ ച​രി​ത്ര​കാ​ര​ന്മാ​രു​ടെ​യും ച​രി​ത്ര​ഗ​വേ​ഷ​ക​രു​ടെ​യും ഏ​റ്റ​വും വ​ലി​യ പ്ര​ഫ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക സം​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സ്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് പ്ര​തി​നി​ധി​ക​ൾ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

പു​രാ​ത​ന ഇ​ന്ത്യ, ആ​ധു​നി​ക ഇ​ന്ത്യ, സ​മ​കാ​ലി​ക ഇ​ന്ത്യ, ഇ​ന്ത്യ ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ, പു​രാ​വ​സ്തു പ​ഠ​നം എ​ന്നി​ങ്ങ​നെ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രേ സ​മ​യം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. കൂ​ടാ​തെ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും ന​ട​ക്കും. കേ​ര​ള ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സെ​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. കേ​ര​ള ച​രി​ത്ര​ത്തെ സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക സെ​ഷ​നും ഉ​ണ്ടാ​കും. മി​ക​ച്ച 16 പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് പു​ര​സ്‌​കാ​രം ന​ൽ​കും.

എ​സ്.​സി. മി​ശ്ര സ്മാ​ര​ക പ്ര​ഭാ​ഷ​ണം 28ന് ​വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ഹ​ർ​ഫ​ത്ത് ഹ​സ​ൻ നി​ർ​വ​ഹി​ക്കും. 29ന് ​വൈ​കു​ന്നേ​രം ആ​റി​ന് സി​മ്പോ​സി​യ​ത്തി​ൽ പ്ര​ഫ. ര​ൺ​ബീ​ർ ച​ക്ര​വ​ർ​ത്തി, പ്ര​ഫ. എ​സ്. ഇ​സെ​ഡ് എ​ച്ച്. ജാ​ഫ്രി, പ്ര​ഫ. അ​മ​ർ ഫാ​റൂ​ഖി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ച​രി​ത്ര​കോ​ൺ​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​വും ച​രി​ത്ര, പൈ​തൃ​ക പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. എ​ക്സി​ബി​ഷ​ൻ 27ന് ​സ​ബ് ക​ല​ക്ട​ർ കാ​ർ​ത്തി​ക്ക് പാ​ണി​ഗ്ര​ഹി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​മു​ഖ ച​രി​ത്ര​കാ​രി റോ​മി​ല ഥാ​പ്പ​ർ ര​ചി​ച്ച 'ദി ​പ്ര​സ​ന്‍റ് കോ​ള​ണൈ​സ​സ് ദി ​പാ​സ്റ്റ്: ദി ​ഫ്യൂ​ച്ച​ർ ഫോ​ർ​സേ​ക്ക​ൺ' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. 27 ന് ​വൈ​കു​ന്നേ​രം പ്ര​ഫ. രാ​ജ​ൻ ഗു​രു​ക്ക​ൾ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ ടോ​ണി ജോ​സ​ഫി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. 28, 29 ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 7.30 മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 28 ന് ​ന​ർ​ത്ത​കി​യും സി​നി​മ താ​ര​വു​മാ​യ മീ​ര നാ​യ​രും സം​ഘ​വും 'തെ​യ്യാ​ട്ടം, ദി ​ഡി​വൈ​ൻ റീ​ബെ​ർ​ത് ഓ​ഫ് ഓ​പ്രെ​സ്ഡ്‌ ല​വ്' എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി നൃ​ത്ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. 29 ന് ​ക​ഥ​ക​ളി, അ​ലാ​മി​ക്ക​ളി, പൂ​ര​ക്ക​ളി, പ​ണി​യ നൃ​ത്തം, ച​വി​ട്ടു​നാ​ട​കം, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, ക​ള​രി തു​ട​ങ്ങി​യ​വ കോ​ർ​ത്തി​ണ​ക്കി​യു​ള്ള സം​ഗീ​ത നൃ​ത്ത ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും. 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​ന​പ സ​മ്മേ​ള​നം സ്പീ​ക്ക​ർ എ.​എ​ൻ ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​പി മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി പ്ര​ഫ. സ​യ്യി​ദ് അ​ലി ന​ദീം റെ​സാ​വി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​കെ.​കെ സാ​ജു, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​വി ശി​വ​ദാ​സ​നെ കൂ​ടാ​തെ പ്ര​ഫ. സ​യി​ദ് അ​ലി ന​ദീം റെ​സാ​വി, പ്ര​ഫ. വി​നോ​ദ​ൻ നാ​വ​ത്ത്, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജെ. ​വാ​സ​ന്തി, പ്ര​ഫ. കെ.​പി പ്ര​ശോ​ഭി​ത്ത്, ഡോ. ​എ. വ​ത്സ​ല​ൻ, ഡോ. ​എം.​ടി നാ​രാ​യ​ണ​ൻ, ജി.​എ​സ്. അ​ഭി​ന​ന്ദ് എ​ന്നി​വ​രു പ​ങ്കെ​ടു​ത്തു.

Tags : History Congress nattuvishesham local news.

Recent News

Corehub Up