x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രേം​ന​സീ​ർ പ​ക​രം വ​യ്ക്കാ​നാ​ളി​ല്ലാ​ത്ത സൂ​പ്പ​ർ സ്റ്റാ​ർ: കെ. ​ജ​യ​കു​മാ​ർ

വെബ് ഡെസ്ക്
Published: September 28, 2026 03:57 AM IST | Updated: September 28, 2026 03:57 AM IST

ദൃ​ശ്യ ഗു​രു​വാ​യൂ​രി​ന്‍റെ നി​ത്യ​ഹ​രി​തം പ്രേം​ന​സീ​ർ@100 ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഗു​രു​വാ​യൂ​ർ: പ​ക​രം വ​യ്ക്കാ​നാ​ളി​ല്ലാ​ത്ത സൂ​പ്പ​ർ സ്റ്റാ​റാ​ണു പ്രേം​ന​സീ​ർ എ​ന്ന് ഗാ​ന​ര​ച​യി​താ​വ് കെ.​ജ​യ​കു​മാ​ർ. ദൃ​ശ്യ ഗു​രു​വാ​യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രേം​ന​സീ​റി​ന്‍റെ നൂ​റാം ജ​ൻ​മ​വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ നി​ത്യ​ഹ​രി​തം പ്രേം​ന​സീ​ർ @ 100 പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​സീ​റി​നോ​ളം സൗ​ന്ദ​ര്യ​മു​ള്ള ഒ​രു ന​ട​നെ ഇ​തു​വ​രെ മ​ല​യാ​ള​സി​നി​മ ക​ണ്ടി​ട്ടി​ല്ല. സൂ​പ്പ​ർ​സ്റ്റാ​ർ പ​രി​വേ​ഷ​മി​ല്ലാ​തെ സി​നി​മ​യി​ലു​ള്ള​വ​രെ സ​ഹാ​യി​ച്ച ന​ട​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

പ്രേം​ന​സീ​ർ സ്മൃ​തി​പു​ര​സ്കാ​രം സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​ന് കെ. ​ജ​യ​കു​മാ​റും ദ​ക്ഷി​ണാ​മൂ​ർ​ത്തി പു​ര​സ്കാ​രം സം​ഗീ​ത​ജ്ഞ​ൻ ടി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടും സ​മ്മാ​നി​ച്ചു.

താ​ൻ മു​ത്ത​ശി​യു​മാ​യി ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ 21 ദി​വ​സ​ത്തെ സം​ഭ​വ​ങ്ങ​ളാ​ണു ന​ഖ​ക്ഷ​ത​ങ്ങ​ൾ സി​നി​മ പി​റ​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നു ഹ​രി​ഹ​ര​ൻ പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​നി​ത അ​ര​വി​ന്ദ​നും ന​ടി ശ്രീ​ല​ത ന​ന്പൂ​തി​രി​യും മു​ഖ്യാ​തി​ഥി​ക​ളാ​യി. ജീ​വ​നം കാ​രു​ണ്യ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ദൃ​ശ്യ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗോ​വി​ന്ദ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. മ​മ്മി​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ജി.​കെ. പ്ര​കാ​ശ്, എം. ​കൃ​ഷ്ണ​ദാ​സ്, പി.​കെ. മ​ഹി​ജ, ആ​ർ. ര​വി​കു​മാ​ർ, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്രേം​ന​സീ​റി​ന്‍റെ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി തൃ​ശൂ​ർ നാ​ദോ​പാ​സ​ന​യു​ടെ സം​ഗീ​ത​വി​രു​ന്നു​മു​ണ്ടാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up