x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 28, 2026 03:27 AM IST | Updated: September 28, 2026 03:27 AM IST

ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് തി​രി​തെ​ളി​ക്കു​ന്നു.

ത​ലോ​ർ: ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക ദേവാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഇ​ട​യ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ട​വ​കാ​തി​ർ​ത്തി​യി​ൽ രാ​വി​ലെ 6.30നു ​സ്വീ​ക​ര​ണം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.
ഇ​ട​യ​സ​ന്ദ​ർ​ശ​ന​പ്രാ​ർ​ഥ​ന​യി​ലും പ്ര​ദ​ക്ഷി​ണ​ത്തി​ലും പ​ങ്കെ​ടു​ത്ത ആ​ർ​ച്ച്ബി​ഷ​പ് കാ​ഴ്ച​വ​യ്പി​നും തി​രി​തെ​ളി​യി​ക്ക​ലി​നും​ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ആ​ശീ​ർ​വ​ദി​ച്ചു. മ​ത​ബോ​ധ​ന​വി​ദ്യാ​ർ​ഥി​ക​ൾ, അ​ൾ​ത്താ​ര​സം​ഘം, തി​രു​ബാ​ല​സ​ഖ്യം, ജൂ​നി​യ​ർ സി​എ​ൽ​സി സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​മ​ർ​പ്പി​ത​രു​മാ​യും യു​വ​ജ​ന​സം​ഘ​ട​ന​ക​ളാ​യ കെഎ​ൽ​എം, കെ​സി​വൈ​എം, സി​എ​ൽ​സി, ജീ​സ​സ് യൂ​ത്ത് എ​ന്നി​വ​യു​മാ​യും സം​വ​ദി​ച്ചു.

മാ​തൃ​വേ​ദി, ലീ​ജി​യ​ൻ ഓ​ഫ് മേ​രി, പ്രാ​ർ​ഥ​നാ​ഗ്രൂ​പ്പു​ക​ൾ, കാ​റ്റി​ക്കി​സം അ​ധ്യാ​പ​ക​ർ, കാ​റ്റി​ക്കി​സം പി​ടി​എ, ഗാ​യ​ക​സം​ഘം, ദ​ർ​ശ​ന​സ​മൂ​ഹം, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജീ​വ​ൻ​ജ്യോ​തി, എ​കെ​സി​സി എ​ന്നി​ വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മേ​ഖ​ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കു​ടും​ബ​സ​മ്മേ​ള​ന​ങ്ങ​ളി​ലും രോ​ഗീ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലും പ്ര​തി​നി​ധി​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up