x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ​ത​ട്ടി​പ്പു​ക​ളെ ക​രു​തി​യി​രി​ക്കാം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 28, 2026 03:22 AM IST | Updated: September 28, 2026 03:22 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: എ​ല്ലാ കാ​ല​ത്തും ത​ട്ടി​പ്പു​ക​ൾ പ​ല​വി​ധം സു​ല​ഭ​മാ​ണ​ല്ലോ. പ​ണം​ത​ട്ടാ​ൻ ത​ക്കം​പാ​ർ​ത്തി​രി​ക്കു​ക​യാ​ണ് ചി​ല​ർ. നാ​ടോ​ടു​ന്പോ​ൾ ന​ടു​വേ എ​ന്ന​തു​പോ​ലെ, സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ​ല ത​ട്ടി​പ്പു​കാ​രു​ടെ​യും ഇ​ഷ്ട​പ്പെ​ട്ട വി​ള​നി​ലം. ഫി​ഷിം​ഗ്, ഒ​ടി​പി ത​ട്ടി​പ്പ്, ക്രെ​ഡി​റ്റ്- ഡെ​ബി​റ്റ് കാ​ർ​ഡ് ക്ലോ​ണിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ണ്‍​ലൈ​നി​ൽ സാ​ധാ​ര​ണ കാ​ണു​ന്ന സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പു​ക​ൾ. അ​തി​ൽ​ത​ന്നെ പു​തി​യ​തും പ​ഴ​യ​തു​മാ​യി പ​ല​ത​രം ത​ട്ടി​പ്പു​ക​ൾ ന​മ്മ​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. യാ​ഥാ​ർ​ഥ്യ​മേ​ത്, ത​ട്ടി​പ്പേ​ത് എ​ന്നു വി​ദ​ഗ്ധ​ർ​ക്കു​പോ​ലും വ്യ​ക്ത​മാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ത​ര​ത്തി​ലാ​ണു ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന​ത്.

യാ​ഥാ​ർ​ഥ്യ​ത്തോ​ടു വ​ള​രെ​യ​ധി​കം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വൈ​വി​ധ്യം​നി​റ​ഞ്ഞ ത​ട്ടി​പ്പു​രീ​തി​ക​ളാ​ണ് പ​ല​പ്പോ​ഴും ക​ള്ള​ൻ​മാ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ, നി​ല​വി​ൽ വേ​ഗ​ത്തി​ൽ വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടു ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണു കേ​ര​ള പൊ​ലി​സ്.

വാ​ഹ​ന ഉ​ട​മ​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ-​ച​ലാ​ൻ ത​ട്ടി​പ്പാ​ണ് അ​തി​ലൊ​ന്ന്. സ​ക​ല സാ​മൂ​ഹ്യ​മാ​ധ്യ​മ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന വ്യാ​ജ ഇ-​കോ​മേ​ഴ്സ് സൈ​റ്റു​ക​ളും ആ​പ്പു​ക​ളു​മാ​ണു മ​റ്റൊ​രു ത​ട്ടി​പ്പ്.


ഇ-​ച​ലാ​ൻ ത​ട്ടി​പ്പ്യ​ഥാ​ർ​ഥ്യ​മെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ഇ-​ച​ലാ​ൻ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യാ​ജ എ​സ്എം​എ​സ് അ​യ​ച്ച് പ​ണം അ​പ​ഹ​രി​ക്കു​ന്ന പു​തി​യ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കേ​ര​ള പൊ​ലി​സ് മു​ന്ന​റി​യി​പ്പു ന​ല്കു​ന്നു.


വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ച​ലാ​ൻ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് യ​ഥാ​ർ​ഥ സ​ർ​ക്കാ​ർ​സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് അ​യ​ച്ച സ​ന്ദേ​ശ​മാ​ണെ​ന്നു തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ ലി​ങ്ക് ഉ​ൾ​പ്പെ​ടു​ത്തി​യ എ​സ്എം​എ​സ് വി​വി​ധ സ്വ​കാ​ര്യ മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ൽ​നി​ന്ന് ഇ​ര​ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​താ​ണു ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ​പ​ടി.


തു​ട​ർ​ന്നു വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടും. അ​തി​ലെ യെ​സ് ഓ​പ്ഷ​ൻ സെ​ല​ക്ട് ചെ​യ്യു​ന്ന​തോ​ടെ അ​പ​ക​ട​ക​ര​മാ​യ എ​പി​കെ ഫ​യ​ൽ ഉ​പ​യോ​ക്താ​വി​ന്‍റെ മൊ​ബൈ​ൽ​ഫോ​ണി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​പ്പെ​ടും. ഈ ​ഫ​യ​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്പോ​ൾ ഉ​പ​യോ​ക്താ​വി​ൽ​നി​ന്ന് ഫോ​ണി​ന്‍റെ നി​യ​ന്ത്ര​ണം നേ​ടി​യെ​ടു​ക്കാ​നു​ള്ള വി​വി​ധ പെ​ർ​മി​ഷ​നു​ക​ൾ ത​ട്ടി​പ്പു​കാ​ർ ആ​രു​മ​റി​യാ​തെ ആ​വ​ശ്യ​പ്പെ​ടും. പെ​ർ​മി​ഷ​ൻ അ​നു​വ​ദി​ച്ചാ​ൽ നി​ങ്ങ​ളു​ടെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാ​നും അ​തി​ലെ വി​ല​പി​ടി​പ്പു​ള്ള വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

വ്യാ​ജ ഇ-​കോ​മേ​ഴ്സ് സൈ​റ്റു​ക​ളും
ആ​പ്പു​ക​ളും

പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളാ​യ ഫ്ളി​പ്കാ​ർ​ട്ട് ബി​ഗ് മി​ല്യ​ൻ ഡെ​യ്സ്, ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ർ, മീ​ഷോ മെ​ഗാ ബ്ലോ​ക്ക്ബ​സ്റ്റ​ർ തു​ട​ങ്ങി​യ ഓ​ഫ​ർ സെ​യി​ലു​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​വ​രു​ടേ​ത​ന്നു തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വ്യാ​ജ ഇ-​കോ​മേ​ഴ്സ് വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും ആ​പ്പു​ക​ളും സൗ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ളെ പ​റ്റി​ക്കാ​നു​ള്ള ത​ട്ടി​പ്പു​കാ​രു​ടെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണു പൊ​ലി​സ് മു​ന്ന​റി​യി​പ്പ്.

ബ്രാ​ൻ​ഡു​ക​ളു​ടെ ലോ​ഗോ​യും പേ​രും ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ, വാ​ട്ട്സാ​പ്പ്, എ​സ്എം​എ​സ് എ​ന്നി​വ വ​ഴി വ​രു​ന്ന വ്യാ​ജ പ​ര​സ്യ​ലി​ങ്കു​ക​ളി​ൽ ക​യ​റി ഓ​ർ​ഡ​ർ ചെ​യ്യാ​തി​രി​ക്കു​ക എ​ന്ന വി​വേ​ക​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ചെ​യ്യേ​ണ്ട ആ​ദ്യ ക​രു​ത​ൽ.

ഒ​റ്റ​നോ​ട്ട​ത്തി​ൽ യ​ഥാ​ർ​ഥ​മാ​യ​ത് എ​ന്നു തോ​ന്നി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ളു​ടെ യു​ആ​ർ​എ​ൽ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തി​വേ​ണം ക്ലി​ക്ക് ചെ​യ്യാ​ൻ. വ​ൻ വി​ല​ക്കു​റ​വ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​പ​രി​ചി​ത​മാ​യ ലി​ങ്കു​ക​ളി​ലൂ​ടെ പ​ണം കൈ​മാ​റ്റം ചെ​യ്യാ​തി​രി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

വാ​ട്ട്സാ​പ്പ്, മ​റ്റു സോ​ഷ്യ​ൽ മീ​ഡി​യ മെ​സേ​ജു​ക​ൾ വ​ഴി​യു​ള്ള ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യാ​തെ നേ​രി​ട്ട് ആ​പ്പു​ക​ളോ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളോ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

ത​ട്ടി​പ്പി​ൽ അ​ക​പ്പെ​ട്ടാ​ൽ

ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പി​ൽ അ​ക​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ 1930 എ​ന്ന സൗ​ജ​ന്യ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​റി​ൽ അ​ല്ലെ​ങ്കി​ൽ ംംം. ര്യ​യ​ലൃ​രൃ​ശാ​ല.​ഴീ്.​ശി ൽ ​വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നു പൊ​ലി​സ് നി​ർ​ദേ​ശി​ക്കു​ന്നു.

അ​ങ്ങ​നെ​യെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​കി​ട്ടാ​നോ കൂ​ടു​ത​ൽ ത​ട്ടി​പ്പു​നൂ​ലാ​മാ​ക​ളി​ലേ​ക്കു പോ​കാ​തി​രി​ക്കു​ന്ന​തി​നോ പൊ​ലി​സ് സ​ഹാ​യം ന​ല്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up