തിരുവുള്ളക്കാവ് ദേവസ്വം വിദ്യാഭ്യാസ സഹായനിധി വിതരണം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ്: തിരുവുള്ളക്കാവ് ദേവസ്വം വിദ്യാഭ്യാസ സഹായനിധി വിതരണം കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വിദ്യാഭ്യാസത്തോടൊപ്പം മൂല്യബോധവും വളർത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ സോമയാജിപ്പാട് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സി.കെ വിനോദ്, സാഹിത്യ അ
ക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ, ചേർപ്പ് എഇഒ എം.വി. സുനിൽകുമാർ, ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ, ടി.വി. ചന്ദ്രമോഹൻ, വി.എ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
ചേർപ്പ്, അവിണിശേരി, വല്ലച്ചിറ, പാറളം, ചാഴൂർ എന്നീ പഞ്ചായത്തുകളിലെ പ്ലസ് വൺ മുതൽ പ്രഫഷണൽതലംവരെയുള്ള ഉന്നതമാർക്ക് ലഭിച്ച വിദ്യാർഥികളെ കാഷ് അവാർഡുകളും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.
Tags : NattuVishesham DistrictNews