x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ കാ​യി​ക അ​വാ​ർ​ഡ് ദി​നം

വെബ് ഡെസ്ക്
Published: September 28, 2026 04:02 AM IST | Updated: September 28, 2026 04:02 AM IST

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കാ​യി​ക അ​വാ​ർ​ഡ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് പു​ര​സ്കാ​ര​ങ്ങ​ൾ സമ്മാ നിക്കുന്നു.

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കാ​യി​ക അ​വാ​ർ​ഡ് ദി​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് പ്ര​ഫ.​ഡോ. ടോ​യ് തോ​മ​സ്, ജി.​വി. രാ​ജ അ​വാ​ർ​ഡ് ജേ​താ​വ് ആ​ൻ​സി സോ​ജ​നു വേ​ണ്ടി പി​താ​വ് സോ​ജ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ, മി​ക​ച്ച കാ​യി​ക നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന, സ​ർ​വ​ക​ലാ​ശാ​ല അ​വാ​ർ​ഡു​ക​ൾ നേ​ടി​യ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത്, കാ​യി​കവി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്രീ​ജി​ത്ത് രാ​ജ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

കോ​ള​ജി​ലെ കാ​യി​ക പ​രി​ശീ​ല​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് കോ​ള​ജ് ന​ൽ​കു​ന്ന കാ​ഷ് അ​വാ​ർ​ഡു​ക​ളും മ​ന്ത്രി വി​ത​ര​ണം​ചെ​യ്തു. തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത്, അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള, പ്ര​ഫ.​ഡോ. ടോ​യ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up