x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവീ​ന ആ​ശ​യ​ങ്ങ​ള്‍​ക്ക് ചി​റ​കേ​കി ‘അ​ണ്‍​ഫോ​ള്‍​ഡ് 2026’

വെബ് ഡെസ്ക്
Published: September 28, 2026 04:34 AM IST | Updated: September 28, 2026 04:34 AM IST

ഐ​ട്രി​പ്പി​ള്‍​ഇ​യും ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗും സം​യു​ക്ത​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘അ​ണ്‍​ഫോ​ള്‍​ഡ് 2026’ ദ്വി​ദി​ന സ്റ്റാ​ര്‍​ട്ട​പ്പ് ബൂ​ട്ട് ക്യാമ്പ് ഹൈ​ക്ക

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഓ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്രോ​ണി​ക്‌​സ് എ​ന്‍​ജി​നി​യേ​ഴ്‌​സ് (ഐ​ട്രി​പ്പി​ള്‍​ഇ) യും ​ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗും സം​യു​ക്ത​മാ​യി സം​സ്ഥാ​നത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച "അ​ണ്‍​ഫോ​ള്‍​ഡ് 2026' ദ്വി​ദി​ന സ്റ്റാ​ര്‍​ട്ട​പ്പ് ബൂ​ട്ട് ക്യാമ്പ്് ശ്ര​ദ്ധേ​യ​മാ​യി. ഹൈ​ക്കോ​ണ്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ക്രി​സ്റ്റോ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നിയ​റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സം​രം​ഭ​ക​ത്വ മ​നോ​ഭാ​വം വ​ള​ര്‍​ത്താ​നും സാ​ങ്കേ​തി​ക ആ​ശ​യ​ങ്ങ​ള്‍​ക്ക് വ്യാ​വ​സാ​യി​ക രൂ​പം ന​ല്‍​കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ബൂ​ട്ട് ക്യാമ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ബൂ​ട്ട് ക്യാമ്പി​ല്‍ സാ​ങ്കേ​തി​ക ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. കേ​ര​ള​സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ്് ഡ​യ​റ​ക്ട​റും ഐ​ട്രി​പ്പി​ള്‍​ഇ ജോ​യി​ന്‍റ് ചാ​പ്റ്റ​ര്‍ കേ​ര​ള ചെ​യ​റു​മാ​യ ഡോ.​കെ. ബി​ജു, കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ കെ.​എം. ധ​ന​ജ്, ചേ​ല​ക്ക​ര ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം. പ്ര​ദീ​പ്, ചെ​ങ്ങ​ന്നൂ​ര്‍ പ്രൊ​വി​ഡ​ന്‍​സ് എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ.​സി. പ്രേം​ശ​ങ്ക​ര്‍, സ​ഹൃ​ദ​യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്ര​ഫ​സ​റും ഐ​ഇ​ഇ​ഇ ആ​ര്‍​എ​എ​സ് കേ​ര​ളം ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​ആ​ര്‍. ശ്രീ​രാ​ജ്, ജ്യോ​തി എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ശ്വ​തി വി​ല്‍​സ​ണ്‍, ബ​സ്റ്റ്‌​ല​ര്‍ ആ​പ്പ് ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ സ​ജി​ദ് സ​ജി എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മെ​ന്‍റര്‍​ഷി​പ്പ് ന​ല്‍​കി.

പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​എ.​എ​ന്‍. ര​വി​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രും ഐ ​ട്രി​പ്പി​ള്‍ ഇ ​വോള​ന്‍റി​യ​ര്‍​മാ​രും പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
ഐ​ട്രി​പ്പി​ള്‍​ഇ ജോ​യി​ന്‍റ് ചാ​പ്റ്റ​ര്‍ കേ​ര​ള, ഐ​ട്രി​പ്പി​ള്‍​ഇ ആ​ര്‍​എ​എ​സ് കേ​ര​ള ചാ​പ്റ്റ​ര്‍, ഐ​ട്രി​പ്പി​ള്‍​ഇ എ​സ്ബി സി​സി​ഇ, ഐ​ട്രി​പ്പി​ള്‍​ഇ യം​ഗ് പ്ര​ഫ​ഷ​ണ​ല്‍​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളും ഐ​ഇ​ഇ​ഇ പ്ര​തി​നി​ധി​ക​ളും ബൂ​ട്ട് ക്യാമ്പി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up