രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ നടന്ന ഇന്റർ സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റിൽ വിജയികളായ കുട്ടികൾ അധ്യാപകർക്കൊപ്പം.
രാജപുരം: സെന്റ് പയസ് ടെൻത് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വോയേജർ 2026 എന്ന പേരിൽ ഇന്റർ സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റ് നടത്തി. ബംഗളൂരു എഎംഇപിഐ പ്രൈവറ്റ് ലിമിറ്റഡിലെ എച്ച്ആർ അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി വി. സവിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, ഡോ. ഷിനോ പി. ജോസ്, ഡോ. പി.എ. ബിപിൻ, സി. അനാമിക, വി. കീർത്തി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ ആശയവിനിമയ ശേഷിയുടെയും നൂതന ആശയങ്ങളുടെയും മാറ്റുരയ്ക്കുന്ന മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ:
ബെസ്റ്റ് മാനേജർ- എ. നിരാമയ (ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്), അക്സ ജോസഫ് (ജിഎച്ച്എസ്എസ് ചായ്യോത്ത്). ബിസിനസ് ക്വിസ്- എൻ. ജയലക്ഷ്മി, ക്ലിൻസ് ജോസഫ് (ജിഎച്ച്എസ്എസ്, കൊട്ടോടി), ടി. ദേവാനന്ദ്, ടി. ശിവാനന്ദ് (ജിഎച്ച്എസ്എസ് പാക്കം). മാനേജ്മെന്റ് ടീം - കെസിയ മരിയ ഏബ്രഹാം, അലീന മനേഷ്, ജെൽസ മരിയ ജിമ്മി, ഗ്രേസ് തെരേസ ബിജു (വള്ളിയോടൻ കേളുനായർ സ്മാരക എച്ച്എസ്എസ്, വരക്കാട്), മനു തോമസ്, റെമിൻ റെജി, കെ. ദീപ്തി, സൗര കൃഷ്ണ (ജിഎച്ച്എസ്എസ് ബളാൽ). ട്രഷർ ഹണ്ട്- അതുൽ കൃഷ്ണ, അർജുൻ കൃഷ്ണ, അബിൻ റെജി (ജിഎച്ച്എസ്എസ് ബളാൽ), ജീവൻ, ഗിഫ്റ്റ്സൺ, ആൽബർട്ട് (ജിഎച്ച്എസ്എസ് ബളാൽ).
Tags : Inter-school nattuvishesham local news.