x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ അ​ന്താ​രാഷ്‌ട്ര കോ​ൺ​ഫ​റ​ൻ​സ് സമാപിച്ചു


Published: July 20, 2026 10:57 PM IST | Updated: July 20, 2026 10:57 PM IST

അ​​​​മ​​​​ൽ​​​​ജ്യോ​​​​തി കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ അ​​​​സ​​​​റ്റ് 2026

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: അ​​​​മ​​​​ൽ​​​​ജ്യോ​​​​തി കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ലെ കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വ​​​​കു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​സ​​​​റ്റ് 2026 അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് സ​​​​മാ​​​​പി​​​​ച്ചു. മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ന്ന കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും പ്ര​​​​മു​​​​ഖ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ക​​​​രും ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും അ​​​​ധ്യാ​​​​പ​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

എ​​​​ഐ ആ​​​​ൻ​​​​ഡ് സ​​​​സ്റ്റൈ​​​​ന​​​​ബി​​​​ലി​​​​റ്റി എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ യു​​​​കെ​​​​യി​​​​ലെ ദു​​​​ർ​​​​ഹാം യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് സെ​​​​ലെ​​​​ൻ​​​​റ്റോ ഇ​​​​റ്റ​​​​ലി, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ കൊ​​​​ളാ​​​​ർ​​​​ഡോ ബൗ​​​​ൾ​​​​ഡ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ യു​​​​എ​​​​ൻ​​​​എ​​​​സ്ഡ​​​​ബ്ലു റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​ർ, വെ​​​​സ്റ്റേ​​​​ൺ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സ്കൂ​​​​ൾ ഓ​​​​ഫ് മൈ​​​​ൻ​​​​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​നം, കൃ​​​​ത്രി​​​​മ ബു​​​​ദ്ധി, പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണം, നൂ​​​​ത​​​​ന എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു.

പെ​​​​സോ​​​​യു​​​​ടെ മു​​​​ൻ ജോ​​​​യി​​​​ന്‍റ് ചീ​​​​ഫ് ക​​​​ൺ​​​​ട്രോ​​​​ള​​​​റും നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​ഡ്ര​​​​ജ​​​​ൻ സേ​​​​ഫ്റ്റി പാ​​​​ന​​​​ൽ അം​​​​ഗ​​​​വു​​​​മാ​​​​യ ഡോ.​​​​ആ​​​​ർ. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ്ര​​​​ഫ.​​​​ബി. ല​​​​ക്ഷ്മി​​​​ക്കു​​​​ട്ടി​​​​യ​​​​മ്മ സ​​​​മ്മേ​​​​ള​​​​ത്തി​​​​ന്‍റെ പ്രൊ​​​​സീ​​​​ഡിം​​​​ഗ്സ് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up